യാത്രയ്‌ക്കൊരുങ്ങുകയാണോ? എങ്കില്‍ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്‌തോളൂ

യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും ഇംഗ്ലീഷ് വേണ്ട സമയത്ത് ഹിന്ദിയും, ഹിന്ദി പറയേണ്ടി വരുമ്പോള്‍ തമിഴുമൊക്കെയാവും നാവിന്റെ തുമ്പില്‍ എത്തുക. അത്തരം പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമാണ് ട്രാന്‍സിലേഷന്‍ ആപ്പുകള്‍
യാത്രയ്‌ക്കൊരുങ്ങുകയാണോ? എങ്കില്‍ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്‌തോളൂ

ബാക്ക് പാക്കുമായി യാത്രയ്‌ക്കൊരുങ്ങുന്നതിന് മുമ്പ് കുറച്ച് ട്രാന്‍സിലേഷന്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് മൊബൈലില്‍ സൂക്ഷിക്കുന്നത്  എന്തുകൊണ്ടും നന്നാവും. ആറു നാട്ടില്‍ നൂറ് ഭാഷയെന്നല്ലേ. വഴി തെറ്റാതിരിക്കാനും അത്യാവശ്യം കാര്യങ്ങള്‍ അറിയാനും ആപ്പ് തുണയ്ക്കുമെന്നാണ് ട്രാവല്‍ എക്‌സ്‌പേര്‍ട്ട്‌സ് പറയുന്നത്.

കേരളത്തിന് പുറത്തേക്കും ഇന്ത്യയ്ക്ക് പുറത്തേക്കുമെല്ലാം യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും ഇംഗ്ലീഷ് വേണ്ട സമയത്ത് ഹിന്ദിയും, ഹിന്ദി പറയേണ്ടി വരുമ്പോള്‍ തമിഴുമൊക്കെയാവും നാവിന്റെ തുമ്പില്‍ എത്തുക. അത്തരം പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമാണ് ട്രാന്‍സിലേഷന്‍ ആപ്ലിക്കേഷനുകള്‍. 

'ഗൂഗിള്‍ ട്രാന്‍സിലേറ്റ്' തന്നെയാണ് ആപ്പുകളില്‍ കേമന്‍. ചിലപ്പോഴൊക്കെ കൃത്യമായ അര്‍ത്ഥം പറഞ്ഞുതരാന്‍ ആപ്പ് പരാജയപ്പെടുമെങ്കിലും അത്യാവശ്യഘട്ടങ്ങളില്‍ ഉപകരിക്കും.100 ലധികം ഭാഷകളാണ് ഗൂഗിള്‍ സ്വയം തിരിച്ചറിയുകയും പരിഭാഷപ്പെടുത്തുകയും ചെയ്യുന്നത്. ശബ്ദസന്ദേശവും ഗൂഗിള്‍ പരിഭാഷപ്പെടുത്താറുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് പുറമേ ഐ ഫോണിലും ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

 വിദേശത്തേക്കുള്ള ബിസിനസ് യാത്രകളാണ് നടത്തുന്നതെങ്കില്‍ 'ട്രിപ് ലിങ്കോ'യാണ് മികച്ച ആപ്പ്. ആശയ വിനിമയത്തില്‍ പിഴവുകള്‍ സംഭവിക്കാതിരിക്കാന്‍ ഇത് സഹായിക്കും.42 ഭാഷകളില്‍ ഇന്‍സ്റ്റന്റായി ശബ്ദ-എഴുത്ത് സന്ദേശങ്ങള്‍ ഇതില്‍ ലഭ്യമാണ്. മാത്രമല്ല, ഓരോ നാടിന്റെയും സംസ്‌കാരവും പ്രാദേശിക ആചാരങ്ങളും ആപ്പ് പറഞ്ഞു തരും. അബദ്ധങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാം.അത്യാവശ്യം വേണ്ട സവിശേഷതകളെല്ലാം ട്രിപ്ലിങ്കോ സൗജന്യമായാണ് ലഭ്യമാക്കുന്നത്. പക്ഷേ പ്രീമിയം ഫീച്ചേഴ്‌സ് ലഭിക്കണമെങ്കില്‍ 20 ഡോളര്‍ പ്രതിമാസം നല്‍കേണ്ടി വരും.

ഏഷ്യയിലേക്കാണ് യാത്രയെങ്കില്‍ കണ്ണുമടച്ച്  'വേ ഗോ' ഡൗണ്‍ലോഡ് ചെയ്യാം. നാല് വര്‍ഷം പ്രായമുള്ള ഈ ആപ്ലിക്കേഷന്‍ വരികളുടെ അര്‍ത്ഥം പറയുന്നതില്‍ വരെ മികച്ചതാണ്. ഫോണിലെ ക്യാമറ റോളിലുള്ള ചിത്രങ്ങളുടെ അര്‍ത്ഥം വരെ പരിഭാഷപ്പെടുത്താന്‍ ആപ്പിന് സാധിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. 

 ആളുകളുമായുള്ള സാധാരണ സംഭാഷണങ്ങള്‍ നടത്താന്‍ ഐ ട്രാന്‍സിലേറ്റ് സഹായിക്കും. നിങ്ങള്‍ നല്‍കുന്ന വാക്ക് നൂറ് ഭാഷകളിലേക്ക് ഒരേ സമയം പരിഭാഷപ്പെടുത്തുന്ന ആപ്പ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കും. അതില്‍ 24 എണ്ണത്തിന്റെയും സ്ത്രീലിംഗങ്ങളും പുല്ലിംഗപദങ്ങളും ഉടനടി ഫോണിലെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com