ഇന്ന് മേയ്ദിനം- അന്തര്‍ദേശീയ തൊഴിലാളി ദിനം

തൊഴിലിന്റെ മഹത്വവും തൊഴിലെടുക്കുന്നവന്റെ അവകാശവും ഓര്‍മ്മിപ്പിച്ച് ഇന്ന് ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ മേയ്ദിനം ആഘോഷിക്കുകയാണ്.
ഇന്ന് മേയ്ദിനം- അന്തര്‍ദേശീയ തൊഴിലാളി ദിനം

ട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ കുടുംബം, വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം (ഉറക്കം) എന്ന ന്യായമായ ആവശ്യത്തിന് വേണ്ടി തൊഴിലാളികള്‍ ചെയ്ത സമരത്തിന്റെ ഓര്‍മ്മയാണ് മേയ്ദിനം. തൊഴിലിന്റെ മഹത്വവും തൊഴിലെടുക്കുന്നവന്റെ അവകാശവും ഓര്‍മ്മിപ്പിച്ച് ഇന്ന് ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ മേയ്ദിനം ആഘോഷിക്കുകയാണ്.

അമേരിക്കയിലെ ഇല്ലിനോയിസിലും ചിക്കാഗോയിലും 1886 ല്‍ നടന്ന ഹേ മാര്‍ക്കറ്റ് കലാപത്തിന്റെ സ്മരണ പുതുക്കലാണ് മെയ് ദിനാചരണം. 1886 മെയ് 1ന് എട്ട് മണിക്കൂര്‍ ജോലി നിയമം പ്രാബല്യത്തില്‍ വരണമെന്നാണ് 1884ല്‍ ചിക്കാഗോയിലെ സംയുക്ത തൊഴിലാളി ട്രേഡ് യൂണിയനുകള്‍ കമ്പനികളോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നത്. 

ഇതേത്തുടര്‍ന്ന് 1886ല്‍ ചിക്കാഗോയില്‍ സമരം നടന്നു. തുടര്‍ന്ന് കലാപവും. അതിന് ശേഷം 8 മണിക്കൂര്‍ ജോലി നിയമമാക്കിയ ഉത്തരവ് പ്രാബല്യത്തില്‍ വരികയായിരുന്നു. 1894ലും 1919ലും മെയ് ദിന കലാപങ്ങള്‍ ഉണ്ടായിരുന്നു.

അന്തര്‍ദ്ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്ന മെയ് ദിനം പല ലോക രാജ്യങ്ങളിലും പൊതു അവധി ദിവസമാണ്. എന്നാല്‍, ചിക്കാഗോ വിപ്ലവത്തിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്നത് കൊണ്ട് ഈ ദിനം നിയമ ദിനമായാണ് അമേരിക്കയില്‍ ആചരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com