ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് വിട; ഇന്ധനമൊഴിഞ്ഞ 'കെപ്ലര്‍' ഇനി വിശ്രമത്തിലേക്ക് (വീഡിയോ)

ആകാശക്കാഴ്ചകളുടെ രീതിയെ തന്നെ മാറ്റിമറിക്കുന്നതായിരുന്നു കെപ്ലര്‍ പകര്‍ത്തിയെടുത്ത പല ചിത്രങ്ങളും. 2327  ഗ്രഹസമാനമായ വസ്തുക്കളെയാണ് കെപ്ലര്‍ ഒപ്പിയെടുത്തത്. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് കെപ്ലറിന് 
ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് വിട; ഇന്ധനമൊഴിഞ്ഞ 'കെപ്ലര്‍' ഇനി വിശ്രമത്തിലേക്ക് (വീഡിയോ)

ഹിരാകാശ പര്യവേഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച നാസയുടെ ദൂരദര്‍ശിനിയായ കെപ്ലര്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചു. ബഹിരാകാശത്തെ 70 ശതമാനത്തോളം അപരിചിത ലോകങ്ങളുടെ ചിത്രങ്ങള്‍ ലഭ്യമാക്കിയിട്ടാണ് കെപ്ലര്‍ ദീര്‍ഘനിദ്രയിലേക്ക് ആഴുന്നത്. പത്ത് വര്‍ഷത്തോളമായി ബഹിരാകാശത്ത് നിന്ന് ചിത്രങ്ങള്‍ അയക്കുന്നതില്‍ കെപ്ലര്‍ ഒരു വീഴ്ചയും വരുത്തിയിരുന്നില്ല. 

ആകാശക്കാഴ്ചകളുടെ രീതിയെ തന്നെ മാറ്റിമറിക്കുന്നതായിരുന്നു കെപ്ലര്‍ പകര്‍ത്തിയെടുത്ത പല ചിത്രങ്ങളും. 2327  ഗ്രഹസമാനമായ വസ്തുക്കളെയാണ് കെപ്ലര്‍ ഒപ്പിയെടുത്തത്. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് കെപ്ലറിന് ഇനി ചിത്രം പകര്‍ത്താനോ, ഭൂമിയുമായി ബന്ധപ്പെടാനോ സാധിക്കില്ലെന്ന് നാസ അറിയിച്ചു. 

 ട്രാന്‍സിറ്റ് മെത്തേഡിലൂടെയാണ് കെപ്ലര്‍ അപരലോകത്തെ പകര്‍ത്തിയത്. കെപ്ലര്‍ അയച്ച വിവരങ്ങളും ചിത്രങ്ങളും ഇനിയും പരിശോധിച്ച് തീര്‍ത്തിട്ടില്ല ശാസ്ത്രജ്ഞര്‍. പാറയായുള്ള ഗ്രഹങ്ങളില്‍ ജലസാന്നിധ്യം ഉണ്ടോ എന്ന് അറിയുന്നതിനായിരുന്നു കെപ്ലറിനെ അയച്ചത്. എന്നാല്‍ വിദൂര ലോകത്തുള്ള നക്ഷത്രങ്ങളില്‍ പലതിലും മനുഷ്യവാസം സാധ്യമായേക്കാമെന്നും 20മുതല്‍ 50 ശതമാനം വരെ നക്ഷത്രങ്ങള്‍ ഇങ്ങനെ ഭാവിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നും കെപ്ലര്‍ കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com