സര്‍ട്ടിഫിക്കറ്റ് ഇന്‍ബോക്‌സ് ചെയ്യൂ, പ്രൊഫൈല്‍ ചിത്രം വരച്ചുതരാം; ദുരിതാശ്വാസ ധനസമാഹരണത്തിന് ഈ കലാകാരന്റെ വഴി ഇങ്ങനെ 

സുന്ദരമായി വരച്ചെടുത്ത നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തിനായി 1500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് നന്ദകുമാറെന്ന കലാകാരന്‍ ആവശ്യപ്പെടുന്നത്. 
സര്‍ട്ടിഫിക്കറ്റ് ഇന്‍ബോക്‌സ് ചെയ്യൂ, പ്രൊഫൈല്‍ ചിത്രം വരച്ചുതരാം; ദുരിതാശ്വാസ ധനസമാഹരണത്തിന് ഈ കലാകാരന്റെ വഴി ഇങ്ങനെ 

കൊച്ചി: ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യാന്‍ വരച്ച പ്രൊഫൈല്‍ ചിത്രം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്! സുന്ദരമായി വരച്ചെടുത്ത നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തിനായി 1500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് നന്ദകുമാറെന്ന കലാകാരന്‍ ആവശ്യപ്പെടുന്നത്. പണം അടച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഇന്‍ബോക്‌സില്‍ അയച്ചു കൊടുത്താല്‍ ഒരാളുടെ / ഒരു മുഖം വരച്ച് നല്‍കാമെന്നാണ് വാഗ്ദാനം. ഇന്നും നാളെയും മാത്രമേ ഈ വാഗ്ദനം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

പ്രളയക്കെടുതിയിലായവരെ സഹായിക്കുന്നതിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് 'പ്രൊഫൈല്‍ ചിത്രം' വരയ്ക്കലിന് പിന്നില്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെറിയ തുക സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സമകാലിക മലയാളത്തോട് പറഞ്ഞു. കലാകാരനെന്ന നിലയ്ക്ക് നവകേരള നിര്‍മ്മാണത്തില്‍ ഇങ്ങനെ പങ്കാളിയാവാനാണ് താന്‍ ശ്രമിക്കുന്നത്. സുഹൃത്തുക്കളുടെ പിന്തുണയും ദര്‍ബാര്‍ഹാളില്‍ ചിത്രകാരന്‍മാര്‍ നടത്തിയ എക്‌സിബിഷനും തനിക്ക് പ്രചോദനമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവച്ച ശേഷം നിരവധിപേര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന അയച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഇന്‍ബോക്‌സ് ചെയ്തിട്ടുണ്ട്. പ്രൊഫൈല്‍ ചിത്രങ്ങള്‍ വരച്ചു കിട്ടുന്നത് എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. ഇങ്ങനെയൊരു നല്ലകാര്യം ചെയ്തിട്ടാവുമ്പോള്‍ ആ സന്തോഷം ഇരട്ടിക്കുമെന്നും നന്ദകുമാര്‍ പറയുന്നു. കലാകാരന്‍ എന്ന നിലയില്‍ തന്നെ കൊണ്ട് കഴിയാവുന്ന ചെറിയകാര്യമാണിതെന്നതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ഇന്നും നാളെയും മാത്രമാണ് ദുരിതാശ്വാസ നിധിയിലേക്ക് 1500 രൂപ സംഭാവന നല്‍കുന്നതിന് പാരിതോഷികമായി പ്രൊഫൈല്‍ വരച്ച് നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com