'മരുന്നിനു' മുതല്‍ 'നെഗറ്റീവ് എനര്‍ജി'യെ പുറന്തള്ളാന്‍ വരെ; വിപണിയില്‍ ഇപ്പോള്‍ ഗോമൂത്രമാണ് താരം

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പശുക്കള്‍ക്ക് രാജ്യത്ത് വലിയ ഡിമാന്റാണ്. ഗോമൂത്രം കൊണ്ടുള്ള പലതരം ഉത്പ്പന്നങ്ങളാണ് ഈ ചുരുങ്ങിയ കാലയളവില്‍ വിപണിയിലെത്തിയത് 
 'മരുന്നിനു' മുതല്‍ 'നെഗറ്റീവ് എനര്‍ജി'യെ പുറന്തള്ളാന്‍ വരെ; വിപണിയില്‍ ഇപ്പോള്‍ ഗോമൂത്രമാണ് താരം

രേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പശുക്കള്‍ക്ക് രാജ്യത്ത് വലിയ ഡിമാന്റാണ്. ഗോമൂത്രം കൊണ്ടുള്ള പലതരം ഉത്പ്പന്നങ്ങളാണ് ഈ ചുരുങ്ങിയ കാലയളവില്‍ വിപണിയിലെത്തിയത്.  ജനപ്രതിനിധികള്‍ തന്നെ പശുസംരക്ഷണവും ഗോമൂത്ര ശേഖരണവും ഒക്കെയായി രംഗത്തിറങ്ങിയതോടെ ചെറുതും വലുതുമായ  ഒരുപാട് സ്ഥാപനങ്ങള്‍  അവസരം മുതലെടുത്ത് രംഗത്തെത്തിയിട്ടുണ്ട്.ഗോമൂത്രം കൊണ്ടുള്ള പാനിയങ്ങളും ഹെര്‍ബല്‍ ഓയിലും ഒക്കെ ഇപ്പോള്‍ വിപണയില്‍ ലഭ്യമാണ്. 

ഗോമൂത്രത്തില്‍ നിന്നുള്ള ഹെര്‍ബല്‍ ഓയിലുമായി രംഗത്ത് വന്നിരിക്കുകയാണ് ലുഥിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്. കമ്പനിയുടെ ഈ പുതിയ സംരംഭം മരുന്നുകള്‍ക്കും മറ്റ് ഉത്പ്പന്നങ്ങള്‍ക്കും ഒപ്പം കടകളിലെ ഷെല്‍ഫുകളില്‍ ഇടംപിടിച്ചു കഴിഞ്ഞു.

375രൂപയ്ക്കാണ് ഐഎംസിയുടെ 500എംഎല്‍ ഹെര്‍ബല്‍ ഗോമൂത്രം ലഭിക്കുക. ശാസ്ത്രീയപരമായും പാരമ്പര്യപരമായും മേന്‍മ തെളിയിച്ച ഉത്പ്പന്നമാണ് ഇതെന്നാണ് കമ്പനിയുടെ അവകാശവാദം. വാദം,പിത്തം,കഫം എന്നിവയെ നിയന്ത്രിക്കാന്‍ ഗോമൂത്രം മികച്ചതാണ് എന്നും കമ്പനി അവകാശപ്പെടുന്നു. ഗോമൂത്രം ഒരു ജനറല്‍ മെഡിസിന്‍ മാത്രമല്ലെന്നും പലരോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണെന്നും അതുകൊണ്ടാണ് അതിനെ സഞ്ജീവനി എന്ന് വിളിക്കുന്നതെന്നും കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നു. 

അയണ്‍,കോപ്പര്‍,നൈട്രജന്‍,സള്‍ഫര്‍,മാംനൈസ്,കാര്‍ബോളിക് ആസിഡ്,മഗ്നീഷ്യം,വിറ്റമിന്‍ എ,ബി,സി,ഡി,ഇ,യൂറിക് ആസിഡ് എന്നിവയെല്ലാം ഗോമൂത്രത്തിലുണ്ട് എന്നും ഇവര്‍ പറയുന്നു. ഗോമൂത്രത്തിന് എയ്ഡ്‌സില്‍ നിന്നും ക്യാന്‍സറില്‍ നിന്നും വരെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് കമ്പനിയുടെ ശാസ്ത്രീയമായ വിശദീകരണത്തില്‍ പറയുന്നത്. 

ഗോസേവ എന്നപേരിലുള്ള മറ്റൊരു കമ്പനി ഗോമൂത്രം 20 രൂപയ്ക്കാണ് വില്‍ക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും ഗോമൂത്രം തളിക്കുന്നത് അവിടങ്ങളിലെ നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ സഹായിക്കും എന്നാണ് ഇവരുടെ അവകാശവാദം. 

24 മാസം അടച്ചുസൂക്ഷിച്ച ഗോമൂത്രം നിങ്ങള്‍ക്ക് ആമസോണില്‍ നിന്ന് ലഭിക്കും. ഇത് നാടന്‍ പശുവില്‍ നിന്ന് എടുക്കുന്ന മൂത്രം കൊണ്ട് നിര്‍മ്മിച്ചതാണ്. വില വെറും 289രൂപ. ആരാധനാവശ്യങ്ങള്‍ക്ക് പ്രത്യേകമായി ശുദ്ധമായ ഗോമൂത്രവും ലഭ്യമാണ്. 200 രൂപ മുടക്കിയാല്‍ പരിശുദ്ധ ഗംഗാജലവുമായി കൂട്ടിച്ചേര്‍ത്ത ഗോമൂത്രം ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com