ഈ കുട്ടിയുടെ കാല്‍ എന്താ ഇങ്ങനെ? ഡോക്റ്റര്‍മാര്‍ക്ക് പറ്റിയ അബദ്ധമൊന്നുമല്ല, കാല്‍ തിരിഞ്ഞുപോകാനുള്ള കാരണം മറ്റൊന്നാണ്

വലിയ സ്വപ്‌നങ്ങളുള്ള കുട്ടി ഡാന്‍സറായിരുന്നു അമീലിയ. അമീലിയയുടെ ഏഴാം പിറന്നാളിന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അവള്‍ പരിപാടിക്കിടെ സ്റ്റേജില്‍ തളര്‍ന്നു വീണു
ഈ കുട്ടിയുടെ കാല്‍ എന്താ ഇങ്ങനെ? ഡോക്റ്റര്‍മാര്‍ക്ക് പറ്റിയ അബദ്ധമൊന്നുമല്ല, കാല്‍ തിരിഞ്ഞുപോകാനുള്ള കാരണം മറ്റൊന്നാണ്

ഇത് അമെലിയ എല്‍ഡ്രെഡ്, നിറഞ്ഞ ചിരിയുമായി നില്‍ക്കുന്ന ആ കുഞ്ഞിന്റെ കാല് നിങ്ങള്‍ ശ്രദ്ധിച്ചോ?  ഈ കാലുകള്‍ എന്താ ഇങ്ങനെ എന്ന് ചിന്തിക്കുകയാണോ നിങ്ങള്‍? ഓപ്പറേഷനിലൂടെയാണ് അമെലിയയുടെ കാലുകള്‍ ഇങ്ങനെയായത്. എന്നാല്‍ ആശുപത്രിക്ക് പറ്റിയ അബദ്ധമൊന്നുമല്ല കാലുകള്‍ ഇങ്ങനെയാവാന്‍ കാരണം. 

വലിയ സ്വപ്‌നങ്ങളുള്ള കുട്ടി ഡാന്‍സറായിരുന്നു അമെലിയ. അമെലിയയുടെ ഏഴാം പിറന്നാളിന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അവള്‍ പരിപാടിക്കിടെ സ്റ്റേജില്‍ തളര്‍ന്നു വീണു. പരിശോധനയില്‍ ഇടത് കാലിന്റെ തുടയെല്ലില്‍ 10 സെന്റീമീറ്റര്‍ വലിപ്പത്തില്‍ അര്‍ബുദമുണ്ടെന്ന് കണ്ടെത്തി. എല്ലിനെ തകര്‍ത്തുകൊണ്ടാണ് ട്യൂമര്‍ വന്നിരുന്നത്. കീമോതെറാപ്പിയിലൂടെ ഇതിനെ മാറ്റാനാകില്ലായിരുന്നു. കാല്‍ എടുത്തുമാറ്റുകയല്ലാതെ മറ്റൊരു മാര്‍ഗമുണ്ടായിരുന്നില്ല. 

ഡാന്‍സിനെ സ്വപ്‌നം കാണുന്ന ഈ കുഞ്ഞിനെ കാലുകള്‍ മുറിച്ചുമാറ്റാന്‍ ആര്‍ക്കും മനസുണ്ടായിരുന്നില്ല. അവസാനം ഡോക്റ്റര്‍മാര്‍ ഇതിന് ഒരു പരിഹാരം കണ്ടെത്തിയ അമെലിയയുടെ കാലിന്റെ മധ്യഭാഗം നീക്കം ചെയ്തു. എന്നിട്ട് മേല്‍ഭാഗവും കീഴ്ഭാഗവും തമ്മില്‍ കൂട്ടിച്ചേര്‍ത്തു. കാല്‍മുട്ട് ഉള്‍പ്പടെയാണ് നീക്കം ചെയ്തത്. അതിനാല്‍ ഭാവിയില്‍ കണങ്കാലിനെ മുട്ട് പോലെ ഉപയോഗിക്കാന്‍ കുട്ടിക്ക് സാധിക്കും. 

കാലിനൊപ്പം വെപ്പുകാല്‍ കൂടി ചേര്‍ത്താല്‍ മുന്‍പത്തെപ്പോലെ ഓടാനും ഡാന്‍സ് കളിക്കാനും അമെലിയയ്ക്ക് സാധിക്കുമെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. ബെര്‍മിന്‍ഹാമിന് അടുത്തുള്ള സ്റ്റാഫ്‌ഫോര്‍ഡ്‌ഷൈനില്‍നിന്നുള്ള അമെലിയ തന്റെ കാലുകള്‍ തിരിച്ചുകിട്ടിയതില്‍ സന്തോഷവതിയാണ്. വലിയ മാറ്റമൊന്നും ഫീല്‍ ചെയ്യുന്നില്ലെന്നാണ് കുട്ടിമാലാഖ പറയുന്നത്. 

കാലിന്റെ മുട്ടിനെ പോലെ കണങ്കാലും 180 ഡിഗ്രി തിരിക്കാന്‍ സാധിക്കും. അതുകൊണ്ടാണ് അമെലിയയുടെ കാലിനെ ഇത്തരത്തില്‍ മാറ്റിയത്. ജനുവരിയിലാണ് അമെലിയയുടെ ഓപ്പറേഷന്‍ നടത്തിയത്. ഇപ്പോള്‍ പതിയെ നടക്കാന്‍ കുട്ടിക്ക് കഴിയും. വെപ്പുകാല്‍ കൂടി വെക്കുന്നതോടെ അവളുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ അമെലിയയ്ക്ക് സാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com