ഫീല്‍ഡ്‌സ് പുരസ്‌കാര നിറവില്‍ അക്ഷയ് വെങ്കിടേഷ്; തേടിയെത്തിയത് 'കണക്കിന്റെ നൊബേല്‍' 

ഡല്‍ഹിയില്‍ ജനിച്ച് പിന്നീട് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ അക്ഷയ് വെങ്കിടേഷ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പ്രൊഫസറാണ്
ഫീല്‍ഡ്‌സ് പുരസ്‌കാര നിറവില്‍ അക്ഷയ് വെങ്കിടേഷ്; തേടിയെത്തിയത് 'കണക്കിന്റെ നൊബേല്‍' 

ന്യൂയോര്‍ക്ക്: 'ഗണിത നൊബേല്‍' എന്നറിയപ്പെടുന്ന ഫീല്‍ഡ്‌സ് പുരസ്‌കാരം ഇന്ത്യന്‍ വംശജനായ അക്ഷയ് വെങ്കിടേഷിന്. നാല്‍പ്പത് വയസ്സില്‍ താഴെയുള്ള മികച്ച ഗണിത ശാസ്ത്രജ്ഞനുള്ള പുരസ്‌കാരമാണിത്. നാല് വര്‍ഷത്തിലൊരിക്കലാണ് ഫീല്‍ഡ്‌സ് പുരസ്‌കാരം നല്‍കുന്നത്. ഗണിതശാസ്ത്രത്തിലെ വിവിധ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം. 

ഡല്‍ഹിയില്‍ ജനിച്ച് പിന്നീട് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ അക്ഷയ് വെങ്കിടേഷ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പ്രൊഫസറാണ്. ഇരുപതാം വയസ്സില്‍ പിഎച്ച്ഡി നേടി അക്ഷയ് തന്റെ കഴിവ് തെളിയിച്ചിരുന്നു. അരിതമെറ്റിക് ജ്യോമെട്രി, ടോപോളജി എന്നിവയിലാണ് അദ്ദേഹം കൂടുതലായും പഠനം നടത്തുന്നത്. ഓട്രോവ്‌സ്‌കി പുരസ്‌കാരത്തിന് പുറമേ രാമാനുജന്‍ പുരസ്‌കാരവും ഇന്‍ഫോസിസ് പുരസ്‌കാരവും ഇന്ത്യയുടെ ഈ ഗണിതശാസ്ത്രജ്ഞന് ലഭിച്ചിട്ടുണ്ട്.

15,000 കനേഡിയന്‍ ഡോളറാണ് പുരസ്‌കാരത്തുക. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വച്ച് നടന്ന ഗണിത ശാസ്ത്രജ്ഞന്‍മാരുടെ രാജ്യാന്തര കോണ്‍ഫറന്‍സില്‍ വച്ച് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. പ്രശസ്ത ഗണിത ശാസ്ത്രജ്ഞന്‍ ജോണ്‍ ചാള്‍സ് ഫീല്‍ഡ്‌സിന്റെ അഭ്യര്‍ത്ഥന പ്രകാരം 1923 ലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഗണിതശാസ്ത്രത്തിലെ യുവ പ്രതിഭകള്‍ക്കാണ് പുരസ്‌കാരം നല്‍കി വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com