വലയില്‍ കുടുങ്ങി ഘോല്‍; ഒറ്റ രാത്രികൊണ്ട് മഹേഷും ഭരതും ലക്ഷാധിപതികള്‍

ഒറ്റ മത്സ്യത്തെ പിടിച്ചുവിറ്റ് ലക്ഷാധിപതികളായി മുംബൈയിലെ സഹോദരന്‍മാര്‍
വലയില്‍ കുടുങ്ങി ഘോല്‍; ഒറ്റ രാത്രികൊണ്ട് മഹേഷും ഭരതും ലക്ഷാധിപതികള്‍

മുംബൈ: ഒറ്റ മത്സ്യത്തെ പിടിച്ചുവിറ്റ് ലക്ഷാധിപതികളായി മുംബൈയിലെ സഹോദരന്‍മാര്‍. 30 കിലോ വരുന്ന ഘോല്‍ മത്സ്യത്തെ പിടിച്ച് വിറ്റാണ് മുംബൈയിലെ മഹേഷ് മെഹര്‍ ഭരത് മെഹര്‍ എന്നീ സഹോദരന്മാര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. 

ഔഷധ മൂല്യമുള്ള ഘോല്‍ മത്സ്യത്തെ തിങ്കളാഴ്ചയാണ് ഇരുവര്‍ക്കും വലയില്‍ കിട്ടിയത്. വളരെ അപൂര്‍വമായേ ഈ മത്സ്യത്തെ ലഭിക്കാറുള്ളു. മീനുമായി കരയില്‍ തിരിച്ചെത്തിയ ഇവരെ കാത്ത് വ്യാപാരികള്‍ നിന്നിരുന്നു. 

ഇരുപത് മിനുട്ട് മാത്രം നീണ്ടു നിന്ന ലേലം. ലക്ഷങ്ങള്‍ മാറിമറിഞ്ഞു. ഒടുവില്‍ അഞ്ചര ലക്ഷം രൂപയാണ് സഹോദരങ്ങള്‍ക്ക് ലഭിച്ചത്. 
കൊളാജെന്‍ എന്ന അതിവിശിഷ്ട മാംസ്യം വളരെ കൂടുതല്‍ അളവില്‍ അടങ്ങിയിട്ടുള്ള ഘോലിന് 1000 രൂപ മുതലാണ് കിലോയ്ക്ക് വില. സിംഗപ്പൂര്‍, മലേഷ്യ, ഇന്തൊനേഷ്യ, ഹോങ്കോങ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിരവധി ആവശ്യക്കാര്‍ ഉള്ളതിനാല്‍ കയറ്റുമതിക്കാണ് ഘോല്‍ മത്സ്യം കൂടുതലായി ഉപയോഗിക്കുന്നത്. ഔഷധങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിന് കൊളാജന്‍ ഉപയോഗിക്കുന്നു. അതുകൊണ്ടു തന്നെ ആഗോള തലത്തില്‍ ഘോല്‍ മത്സ്യത്തിന് ആവശ്യക്കാരും ഏറെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com