നിങ്ങളൊരു പൂച്ചപ്രേമിയാണോ? ഗ്രീസിലെ സിറോസ് ദ്വീപ് നിങ്ങളെ കാത്തിരിക്കുന്നു

കുറച്ച് നിബന്ധനകളുണ്ട്. സത്യസന്ധനും വിശ്വസ്തനും ആയിരിക്കണം, പൂച്ചകളെ പൊന്നുപോലെ നോക്കണം. പൂച്ചകളുടെ മനഃശാസ്ത്രം അറിഞ്ഞിരിക്കണം. 
നിങ്ങളൊരു പൂച്ചപ്രേമിയാണോ? ഗ്രീസിലെ സിറോസ് ദ്വീപ് നിങ്ങളെ കാത്തിരിക്കുന്നു

പൂച്ചപ്രേമികള്‍ക്ക് ഇതിലും വലിയ ഓഫര്‍ ഇനി സ്വപ്‌നങ്ങളില്‍ മാത്രമേ ലഭിക്കൂ. ഗ്രീസിലെ സുന്ദരമായ സിറോസ് ദ്വീപില്‍ 55 പൂച്ചകളുടെ കെയര്‍ടേക്കറായി കഴിയുന്നതിനാണ് ഗോഡ്‌സ് ലിറ്റില്‍ പീപ്പിള്‍ എന്ന എന്‍ജിഒ  ഫേസ്ബുക്ക് പേജിലൂടെ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. 

45 വയസിന് മുകളില്‍ പ്രായം ഉള്ളവര്‍ക്കാണ് മുന്‍ഗണന. താമസവും ഭക്ഷണവും പ്രകൃതി രമണീയമായ വീടും കൂടാതെ നല്ലൊരു തുകയാണ് ശമ്പളമായി ഓഫര്‍ ചെയ്യുന്നത്. വൈകുന്നേരങ്ങളില്‍ ഈജിയന്‍ കടല്‍ക്കാറ്റേറ്റ് ഇരിക്കുകയും ചെയ്യാം.

കുറച്ച് നിബന്ധനകളുണ്ട്. സത്യസന്ധനും വിശ്വസ്തനും ആയിരിക്കണം, പൂച്ചകളെ പൊന്നുപോലെ നോക്കണം. പൂച്ചകളുടെ മനഃശാസ്ത്രം അറിഞ്ഞിരിക്കണം. 

ദീര്‍ഘകാലത്തേക്കുള്ള ജോലി ആണെങ്കിലും നിയമിക്കുന്നതിന് മുമ്പ് ആറുമാസം പ്രൊബേഷന്‍ പിരീഡ് ഉണ്ടാകുമെന്നും സംഘടന പറയുന്നു. ഒക്ടോബറില്‍ നിങ്ങളെ നന്നായൊന്ന് നിരീക്ഷിക്കും. ഈ കാലയളവില്‍ ഭക്ഷണവും താമസവും ഉണ്ടായിരിക്കും. ശമ്പളമുള്ള ജോലി ആരംഭിക്കുക നവംബര്‍ മുതലാണെന്നാണ് പരസ്യത്തില്‍ പറയുന്നത്. പൂച്ചകള്‍ക്ക് അടിയന്തരമായി എന്തെങ്കിലും സംഭവിച്ചാല്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി ഡ്രൈവിംങ് അറിയാവുന്ന ആളുമായിരിക്കണം ജോലിക്ക് അപ്ലൈ ചെയ്യേണ്ടതെന്നും പരസ്യം നല്‍കിയ ജോവന്‍ ബൗള്‍ പറയുന്നു

താത്പര്യമുള്ളവര്‍ക്ക് അപ്ലൈ ചെയ്യാനായി സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ ഇമെയില്‍ വിലാസവും നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് നല്‍കിയ പരസ്യം പൂച്ചപ്രേമികള്‍ വൈറലാക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com