മാനുഷിക്ക് പിന്‍ഗാമിയായി അനുക്രീതി ലോകസുന്ദരിയാകില്ല; അവസാന 12ല്‍ ഇടം നേടാതെ ഇന്ത്യന്‍ സുന്ദരി പുറത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th December 2018 07:31 PM |
Last Updated: 08th December 2018 08:01 PM | A+A A- |

സാനിയ: 2017ല്‍ മാനുഷി ഛില്ലര്‍ ഇന്ത്യയിലെത്തിച്ച ലോകസുന്ദരി പട്ടം ഇക്കുറി ഇന്ത്യക്ക് സ്വന്തമാകില്ല. ഈ വര്‍ഷത്തെ ലോക സുന്ദരി മത്സരത്തില്‍ നിന്ന് മിസ് ഇന്ത്യ അനുക്രീതി വാസ് പുറത്ത്. അവസാന പത്തില്‍ ഇടം കണ്ടെത്താനാകാതെ ചൈനയിലെ സാനിയയില്‍ നടക്കുന്ന മത്സരത്തില്‍ നിന്ന് അനുക്രീതി പുറത്താകുകയായിരുന്നു.
മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അനുക്രീതി ലോക സുന്ദരി പോരാട്ടത്തിന് അര്‍ഹത നേടിയത്. താമിഴ്‌നാട് സ്വദേശിയായ അനുക്രീതി ഇരുപതാം വയസ്സിലാണ് രാജ്യത്തെ പ്രതിനിധീകരിച്ച് ലോക സുന്ദരി മത്സരത്തിനായി യോഗ്യത നേടിയത്.
ലോക സുന്ദരി മത്സരത്തില്‍ അവസാന 30ല്‍ ഇടം നേടിയെടുത്ത അനുക്രീതി പക്ഷെ ആദ്യ 12ല്‍ ഇടം നേടിയില്ല. മിസ് ബെലാറസ്, മിസ് ജമൈക്ക, മിസ് മെക്‌സിക്കോ, മിസ് ഉഗാണ്ട, മിസ് തായ്‌ലന്‍ഡ് എന്നാണ് അവസാന അഞ്ചില്‍ ഇടം നേടിയിട്ടുള്ളത്.