മുട്ടയിടുന്ന മനുഷ്യന്‍?: അപൂര്‍വ്വ രോഗവുമായി ഇന്തോനേഷ്യന്‍ ബാലന്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 23rd February 2018 04:28 PM  |  

Last Updated: 23rd February 2018 04:35 PM  |   A+A-   |  

eggjklj

പക്ഷികളെപ്പോലെ മുട്ടയിടുന്ന അപൂര്‍വ്വ ശാരീക പ്രതിഭാസവുമായി ഒരു പതിനാലുകാരന്‍. രണ്ടു വര്‍ഷത്തോളമായി അക്മല്‍ എന്ന ഈ കൗമാരക്കാരന്റെ ശരീരത്തില്‍ നിന്നും ഇരുപതോളം മുട്ടകളാണ് പുറത്തു വന്നത്. ഇന്തോനേഷ്യയിലെ ഗൊവ്വയിലാണ് സംഭവം.

അക്മലിന്റെ ഈ ശാരീരിക അവസ്ഥ കണ്ട് ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ അമ്പരന്നിരിക്കുകയാണ്. കുട്ടിയുടെ ശരീരത്തിനുള്ളില്‍ മുട്ട ഇരിക്കുന്ന എക്‌സറേ റിപ്പോര്‍ട്ടും ഡോക്ടര്‍മാര്‍ പുറത്തു വിട്ടിട്ടുണ്ട്. ഈ പ്രത്യേക അവസ്ഥയെത്തുടര്‍ന്ന് അക്മല്‍ തുടര്‍ച്ചയായി ആശുപത്രിയില്‍ അഡ്മിറ്റാകാറുണ്ട്. ഡോക്ടര്‍മാരുടെ കണ്‍മുന്നില്‍ വെച്ചും കുട്ടി രണ്ടു തവണ മുട്ടയിട്ടു. ഇതിന്റെ കാരണം കണ്ടുപിടിക്കാനാകാതെ കുഴങ്ങുകയാണ് ഡോക്ടര്‍മാര്‍.

2016 മുതലാണ് അക്മലിന്റെ ശരീരത്തില്‍ നിന്ന് മുട്ട വരാന്‍ തുടങ്ങിയത്. മുട്ടയ്ക്കുള്ളില്‍ മഞ്ഞക്കരുവും വെള്ളക്കരുവും ഒന്നിച്ച് ഉണ്ടാകില്ല എന്ന പ്രത്യേകതയുമുണ്ട്. ഒന്നുകില്‍ മുട്ടയില്‍ മുഴുവന്‍ വെള്ളയും അല്ലെങ്കില്‍ മഞ്ഞയുമായിരിക്കും ഉണ്ടാവുക. 

'കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അവന്‍ 18 മുട്ടകളിട്ടു. ഇന്നത്തെ രണ്ടെണ്ണവും ചേര്‍ത്ത് 20. ആദ്യത്തെ മുട്ട ഞാന്‍ പൊട്ടിച്ച് നോക്കിയപ്പോള്‍ അത് മുഴുവന്‍ മഞ്ഞയായിരുന്നു'- അക്മലിന്റെ പിതാവ് റുസ്‌ലി പറഞ്ഞു.