'കൂട്ടുകാര്‍ക്കൊപ്പം കളിച്ചത്', 'ഓടുന്നതിനിടയില്‍ തട്ടിവീണത്', 'അമ്മ തോളത്തെടുത്ത് നടന്നത്'; ഇതൊന്നുമല്ല നിങ്ങളുടെ ഓര്‍മയിലെ ആദ്യ സംഭവം 

ഓര്‍മകള്‍ എന്ന് കരുതി നിങ്ങള്‍ വിശ്വസിച്ചിരിക്കുന്ന ഈ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചുട്ടുപോലും ഉണ്ടാകില്ല 
'കൂട്ടുകാര്‍ക്കൊപ്പം കളിച്ചത്', 'ഓടുന്നതിനിടയില്‍ തട്ടിവീണത്', 'അമ്മ തോളത്തെടുത്ത് നടന്നത്'; ഇതൊന്നുമല്ല നിങ്ങളുടെ ഓര്‍മയിലെ ആദ്യ സംഭവം 

കൂട്ടുകാര്‍ക്കൊപ്പം കളിച്ചുനടന്നതോ, അമ്മയുടെ കൈപിടിച്ചു നടന്നതോ, ഉരുണ്ടുവീണ് മുറിവുണ്ടായതോ ഒക്കെയാണ് നിങ്ങള്‍ ജീവിതത്തിലെ ആദ്യ സംഭവമെന്ന് ഓര്‍ത്തെടുക്കുന്നതെങ്കില്‍ ഇതൊന്നും സത്യമല്ലെന്ന് പറയുകയാണ് പുതിയ പഠനം. ഓര്‍മകള്‍ എന്ന് കരുതി നിങ്ങള്‍ വിശ്വസിച്ചിരിക്കുന്ന ഈ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചുട്ടുപോലും ഉണ്ടാകില്ലെന്ന് പഠനം പറയുന്നു.

ഇത്തരത്തിലുള്ള 40ശതമാനം ഓര്‍മകളും നിങ്ങള്‍ കണ്ട സിനിമകളോ വായിച്ച കഥകളോ ചെറുപ്പത്തിലെ ഫോട്ടോകളോ നിങ്ങളുടെ മനസില്‍ പതിപ്പിച്ചവയാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്. സൈകോളജിക്കല്‍ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍.

6,641 ആളുകളില്‍ നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് പഠനത്തിലെ കണ്ടെത്തല്‍. 3.5-4 വയസിന് മുമ്പുനടന്ന കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ മനുഷ്യ തലച്ചോറിന് കഴിയില്ലെന്ന് ഗവേഷകര്‍ പറയുന്നു. 5 മുതല്‍ 6 വയസിനിടയിലാണ് ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഓര്‍മയില്‍ സൂക്ഷിക്കത്തക നിലയില്‍ തലച്ചോര്‍ വികസിക്കുകയൊള്ളുയെന്നും പഠനത്തില്‍ വിശദീകരിക്കുന്നു. നാലുവയസിന് മുമ്പുള്ള കാര്യങ്ങള്‍ ഓര്‍ക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നവര്‍ 'ഫിക്ഷണല്‍ മെമ്മറീസ്' ആണ് ഓര്‍ത്തെടുക്കുന്നതെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com