ആശുപത്രിയില്‍ പോകാതെ യൂ ട്യൂബിന്റെ സഹായത്തോടെ വീട്ടില്‍ പ്രസവിച്ച യുവതി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു 

ഡോക്ടര്‍മാരെ ഒഴിവാക്കി പകരം യു ട്യൂബിന്റെ സഹായത്തോടെ വീട്ടില്‍ പ്രസവിക്കാന്‍ തീരുമാനിച്ച യുവതി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു
ആശുപത്രിയില്‍ പോകാതെ യൂ ട്യൂബിന്റെ സഹായത്തോടെ വീട്ടില്‍ പ്രസവിച്ച യുവതി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു 

ചെന്നൈ: ഡോക്ടര്‍മാരെ ഒഴിവാക്കി പകരം യു ട്യൂബിന്റെ സഹായത്തോടെ വീട്ടില്‍ പ്രസവിക്കാന്‍ തീരുമാനിച്ച യുവതി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശിയായ യുവതി കൃതികയാണ് മരിച്ചത്. ഈമാസം 22 നായിരുന്നു സംഭവം.

സംഭവത്തിന് പി്ന്നാലെ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.പ്രസവം കഴിഞ്ഞതിന് ശേഷം രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.സുഹൃത്തുക്കളായ പ്രവീണ്‍, ലാവണ്യ എന്നിവരുടെ സ്വാധീനത്താലാണ് ആശുപത്രിയില്‍ പോകാതെ വീട്ടില്‍നിന്ന് പ്രസവിക്കാന്‍ തീരുമാനിച്ചതെന്ന് പറയുന്നു. ഇവര്‍ പ്രകൃതി ചികില്‍സകരായിരുന്നുവെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രകൃതി ചികിത്സാരീതികളില്‍ വിശ്വസിക്കുന്ന സുഹൃത്തുക്കള്‍ ആശുപത്രിയില്‍ പോകുന്നതിലും നല്ലത് വീട്ടിലുള്ള പ്രസവമാണെന്ന് ഇവരെ ധരിപ്പിക്കുകയായിരുന്നു. കൃതിക ഗര്‍ഭിണിയാണെന്ന കാര്യം പ്രാധമികാരോഗ്യ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയിട്ടുമില്ല. ഗര്‍ഭിണികള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഗര്‍ഭം രജിസ്റ്റര്‍ ചെയ്യണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്യാതെയുണ്ടാവുന്ന കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്.

യുവതിയും ഭര്‍ത്താവും പുതുപ്പാളയത്താണ് താമസം. യുവതി അധ്യാപികയായി ജോലിചെയ്യുകയായിരുന്നു. ഭര്‍ത്താവ് തുന്നല്‍ ശാലയിലെ ജീവനക്കാരനുമാണ്. ദമ്പതികള്‍ക്ക് മൂന്നുവയസ്സുള്ള ഒരു മകളുമുണ്ട്.

ഗര്‍ഭ കാലത്ത് യുവതി മരുന്നുകള്‍ കഴിച്ചിട്ടുണ്ടോ എന്ന കാര്യംപോലും അറിയില്ലെന്നും സിറ്റി ഹെല്‍ത്ത് ഓഫീസര്‍ ഭൂപതി പറഞ്ഞു. കുട്ടിയെ പ്രസവിച്ച ശേഷം യുവതി മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും എതിരായി കേസെടുക്കണം. യുവതിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കാന്‍ അവര്‍ ശ്രമിച്ചില്ല. ഇതാണ് ഇവരുടെ മരണത്തിന്റെ കാരണമെന്നും ഭൂപതി ആരോപിച്ചു.യുവതിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ നെല്ലൂര്‍ പോലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com