മഴക്കാലത്ത് നേരംവെളുക്കുമ്പോഴെ എണീക്കാനോ? മടി മാറ്റാന്‍ ഇതാ ഒരു ജാപ്പനീസ് ട്രിക് 

അല്ലെങ്കില്‍ തന്നെ രാവിലെ എണീക്കുന്നകാര്യം ചിന്തിക്കുമ്പോഴെ സങ്കടമാണ് അപ്പോഴാണ് ഈ മഴക്കാലത്ത്...
മഴക്കാലത്ത് നേരംവെളുക്കുമ്പോഴെ എണീക്കാനോ? മടി മാറ്റാന്‍ ഇതാ ഒരു ജാപ്പനീസ് ട്രിക് 

ല്ലെങ്കില്‍ തന്നെ രാവിലെ എണീക്കുന്നകാര്യം ചിന്തിക്കുമ്പോഴെ സങ്കടമാണ് അപ്പോഴാണ് ഈ മഴക്കാലത്ത്... രാവിലെ ഉറക്കമെണീറ്റ് കോളേജിലേക്കോടുന്നവരും മോണിംഗ് ഡ്യൂട്ടിക്ക് ഓഫീസിലേക്ക് പായുന്നവരുമൊക്കെ സ്ഥിരമായി നെറ്റിചുളിച്ച് പറയുന്ന വാചകമാണിത്. എന്നാല്‍ ഈ വെല്ലുവിളി നേരിടാന്‍ ഒരു ജപ്പാനീസ് തന്ത്രമുണ്ട്. ഇക്ക്ഈഗൈ എന്ന ജപ്പാന്‍ വെല്‍നെസ് തിയറിയാണ് രാവിലെ മടിയില്ലാതെ എഴുന്നേറ്റുവരാന്‍ ജപ്പാന്‍കാര്‍ പ്രയോഗിക്കുന്ന തന്ത്രം. 

ന്യൂറോശാസ്ത്രജ്ഞനായ കെന്‍ മോഗിയാണ് ഈ തിയറി വികസിപ്പിച്ചത്. ചെയ്യുന്ന എല്ലാ കാര്യത്തിലും മനസില്‍ ഒരു ലക്ഷ്യം ഉറപ്പിക്കുക എന്നാണ് ഇക്ക്ഈഗൈ തിയറിയുടെ പ്രധാന ആശയം. നിങ്ങളുടെ വിനോദങ്ങളിലും ജോലിയിലും യാത്രയിലുമൊക്കെ ഒരു ലക്ഷ്യമുണ്ടാകണമെന്നാണ് ഇക്ക്ഈഗൈ തിയറിയില്‍ പറയുന്നത്. 

ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തുതീര്‍ക്കാന്‍ നില്‍ക്കാതെ നിങ്ങള്‍ക്ക് ചെയ്യാന്‍ ആഗ്രഹമുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. ജീവിതം മുന്നോട്ടുനീക്കണമെങ്കില്‍ പല കാര്യങ്ങളും നിര്‍ബന്ധമായും ചെയ്തിരിക്കണമെന്നത് ശരിയാണെങ്കിലും രാവിലെ എഴുന്നേറ്റ ഉടനെ ഇതില്‍ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യാതിരിക്കുക. ഇഷ്ടമുള്ള സംഗീതം കേള്‍ക്കുക, നൃത്തം ചെയ്യുക, വ്യായാമം  ചെയ്യുക തുടങ്ങി നിങ്ങള്‍ക്ക് പ്രിയങ്കരമായ കാര്യങ്ങള്‍ ചെയ്തുകൊണ്ട് ദിവസം ആരംഭിക്കാനാണ് ഇക്ക്ഈഗൈ തിയറി ഉപദേശിക്കുന്നത്.  

മോശമായ വൈകാരിക അവസ്ഥകള്‍ ഉണ്ടായാലും ചെറിയ സന്തോഷങ്ങള്‍ക്ക് മായിച്ചുകളയാവുന്നതെ ഒള്ളു ഇവയുടെയൊക്കെ കാഠിന്യമെന്ന് തിരിച്ചറിയണം. ജീവിതത്തില്‍ ഒരുപാട് അത്ഭുതങ്ങള്‍ സംഭവിക്കാനുണ്ടെന്നും ആ അത്ഭുതങ്ങള്‍ എന്തെന്ന് അറിയാനുള്ള ആകാംഷ എന്നും പുലര്‍ത്തണമെന്നുമാണ് ഇക്ക്ഈഗൈ തിയറിയില്‍ പറഞ്ഞിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com