കേസ് തീര്‍പ്പാക്കിയ സുപ്രീംകോടതിക്ക് വിഭുവിന്റെ ആശംസാ കാര്‍ഡ്;  വിധിന്യായത്തിന് ഒപ്പം വെച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ്

വര്‍ഷങ്ങളായി തമ്മില്‍ പോരടിച്ചിരുന്ന മാതാപിതാക്കള്‍ക്ക് രമ്യതയില്‍ പിരിയാനുള്ള വഴി ഒരുക്കി സുപ്രീംകോടതി
കേസ് തീര്‍പ്പാക്കിയ സുപ്രീംകോടതിക്ക് വിഭുവിന്റെ ആശംസാ കാര്‍ഡ്;  വിധിന്യായത്തിന് ഒപ്പം വെച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ്

23 കേസുകളായിരുന്നു അവന്റെ മാതാപിതാക്കള്‍ തമ്മിലുണ്ടായിരുന്നത്. വര്‍ഷങ്ങളായി തമ്മില്‍ പോരടിച്ചിരുന്ന മാതാപിതാക്കള്‍ക്ക് രമ്യതയില്‍ പിരിയാനുള്ള വഴി ഒരുക്കി സുപ്രീംകോടതി. ആ വഴി ഒരുക്കിയ കോടതിക്ക് നന്ദി പറയാതെ വിഭു എന്ന പത്തുവയസുകാരന് പോവാതിരിക്കാനാകുമായിരുന്നില്ല. 

നിങ്ങളുടെ എല്ലാ കാര്യത്തിലും ദൈവത്തിന് നല്‍കാന്‍ എന്തെങ്കിലും ഉണ്ടാകും, 
പ്രശ്‌നങ്ങള്‍ക്ക് പരിഹാരം,
നിഴലിനൊരു വെളിച്ചം,
വേദനയ്ക്ക് ആശ്വാസം, 
നാളേയ്‌ക്കൊരു പദ്ധതി

            അനുസരണയോടെ വിഭു

ഇങ്ങനെയായിരുന്നു സുപ്രീംകോടതിക്ക കിട്ടിയ ആശംസാ കാര്‍ഡിലെ വരികള്‍. കാര്‍ഡ് കൈപ്പറ്റിയ ജസ്റ്റിസ് കുര്യന്‍ ജോസഫ് മറ്റൊന്ന് കൂടി ചെയ്തു. അത് വിധിന്യായത്തിന്റെ  ഭാഗമാക്കി. അങ്ങിനെ ചരിത്രത്തിലാദ്യമായി വിധിന്യായത്തിനൊപ്പം ഒരു ആശംസാ കാര്‍ഡും സുപ്രീംകോടതിയില്‍ ചേര്‍ന്നിരിക്കുന്നു. 

2011 മുതല്‍ ചണ്ഡീഗഡ് മജിസ്‌ട്രേറ്റ് കോടതി, പഞ്ചാബ്-ഹരിയാന ഹൈക്കോടതി, ഉപഭോക്തൃ കോടതി എന്നിവിടങ്ങളിലായി പോരടിച്ച് പോരടിച്ച് വിഭുവിന്റെ മാതാപിതാക്കള്‍ സുപ്രീംകോടതിയിലേക്ക് എത്തി. 

പരസ്പരം ഒന്നിച്ചു പോകാന്‍ കഴിയില്ലെന്ന വ്യക്തമാക്കിയാണ് ഇവര്‍ കീഴ്‌ക്കോടതികളില്‍ നിന്നും സുപ്രീംകോടതിയിലേക്ക് എത്തിയത്. എന്നാലിവരുടെ വേര്‍പിരിയല്‍  കീറാമുട്ടിയായി തന്നെ നിന്നു. സുപ്രീംകോടതിയില്‍ കേസ് എത്തിയതാവട്ടെ ജസ്റ്റിസുമാരായാ കുര്യന്‍ ജോസഫ്, മോഹന്‍ എം. ശാന്തനഗൗഡര്‍ എന്നുവരുള്‍പ്പെട്ട ബെഞ്ചിലേക്ക്. 

കീഴ്‌ക്കോടതി ജഡ്ജിമാര്‍ മധ്യസ്ഥതയ്ക്ക് നിന്നിട്ടും രമ്യതയില്‍ ബന്ധം അവസാനിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഉഭ സമ്മതത്തോടെ പിരിയാന്‍ സുപ്രീംകോടതി അവര്‍ക്ക് വഴി ഒരുക്കി. 23 കേസുകളും സുപ്രീംകോടതിയില്‍ അവസാനിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com