ഒരേ കണ്ണാണ്, അതേ ചിരിയാണ് ഈ അമ്മമാര്‍ക്കെല്ലാം; ചിത്രങ്ങള്‍ കഥ പറയും,  അമ്മയുടേയും കുഞ്ഞുങ്ങളുടേയും

ഈ ചിത്രങ്ങള്‍ക്കൊപ്പം അവിടുത്തെ ജീവിത സാഹചര്യങ്ങള്‍ കൂടിയാണ് ഈ  തെളിഞ്ഞു വരുന്നത്
ഒരേ കണ്ണാണ്, അതേ ചിരിയാണ് ഈ അമ്മമാര്‍ക്കെല്ലാം; ചിത്രങ്ങള്‍ കഥ പറയും,  അമ്മയുടേയും കുഞ്ഞുങ്ങളുടേയും

ഓരോ നിമിഷത്തിന്റേയും ഭംഗി തിരിച്ചറിഞ്ഞ് അവ ക്യാമറയിലേക്ക് ഒപ്പിയെടുത്ത് ആ നിമിഷങ്ങളെ കാലാതീതമാക്കുക എന്നതാണ് ഫോട്ടോഗ്രാഫിയില്‍ അഭിനിവേശവുമായി നടക്കുന്നവര്‍ക്ക് മുന്നിലെ വെല്ലുവിളി. ഇവിടെ ഒരു ഫോട്ടോഗ്രാഫര്‍ ക്യാമറയുമായി ലോകം ചുറ്റുന്നത് അമ്മമാരെ തേടിയാണ്.

അമ്മമാര്‍ സ്‌നേഹം അവരുടെ കുട്ടികളിലേക്ക് നിറയ്ക്കുന്ന നിമിഷങ്ങളും തിരഞ്ഞാണ് പാസ്‌കല്‍ മറ്റായേര്‍ട്ട്‌സ് എന്ന ഫ്രീലാന്‍സ് ഫാട്ടോഗ്രാഫര്‍ ലോകം ചുറ്റുന്നത്. അങ്ങിനെ പാസ്‌കലിന്  മുന്നിലേക്കെത്തിയ അമ്മ മുഖവും കുഞ്ഞു മുഖങ്ങളുമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. 

ഓരോ രാജ്യത്തേയും, വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതും ഇപ്പോഴുള്ളതുമായ ചിത്രങ്ങളെല്ലാം പാസ്‌കല്‍ പങ്കുവയ്ക്കുന്നു. ശരീരത്തില്‍ തുണികൊണ്ട് സഞ്ചികെട്ടി കുഞ്ഞിനേയും കൂടേകൂട്ടുന്ന എത്തിയോപ്പിയയിലെ ഹരാരയിലെ അമ്മയും കുഞ്ഞും മുതല്‍ മാലിയിലെ സെഗാവുയിലെ അമ്മയും കുഞ്ഞും വരെ നമുക്ക് മുന്നിലേക്ക് എത്തുന്നു.

ഈ ചിത്രങ്ങള്‍ക്കൊപ്പം അവിടുത്തെ ജീവിത സാഹചര്യങ്ങള്‍ കൂടിയാണ് ഈ  തെളിഞ്ഞു വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com