മാംസം തീന്നുന്ന ബാക്ടീരിയകളാല്‍ ആക്രമിക്കപ്പെട്ട യുവതി: ജീവന്‍ കിട്ടിയത് ഭാഗ്യം കൊണ്ട് മാത്രം

2016 മേയ്‌ലാണ് ഫ്രീലാന്‍സ് മോഡലും മോട്ടിവേഷ്ണല്‍ സ്പീക്കറുമായ കെല്ലി കൊഹന്‍ ലൂസിയാനയിലെ കടല്‍ത്തീരത്ത് പോയത്.
മാംസം തീന്നുന്ന ബാക്ടീരിയകളാല്‍ ആക്രമിക്കപ്പെട്ട യുവതി: ജീവന്‍ കിട്ടിയത് ഭാഗ്യം കൊണ്ട് മാത്രം

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അധികമാര്‍ക്കും അറിയില്ലെങ്കിലും അങ്ങനെയൊരു ബാക്ടീരിയയും ഉണ്ട്. അതീവ അപകടകാരിയായ അതിന്റെ പിടിയില്‍ നിന്നും ജീവന്‍ തിരിച്ച് കിട്ടിയ ആശ്വാസത്തിലാണ് ന്യൂ ഓര്‍ലിയന്‍സിലെ 33 കാരിയായ കെല്ലി കൊഹന്‍ എന്ന യുവതി. 

2016 മേയ്‌ലാണ് ഫ്രീലാന്‍സ് മോഡലും മോട്ടിവേഷ്ണല്‍ സ്പീക്കറുമായ കെല്ലി കൊഹന്‍ ലൂസിയാനയിലെ കടല്‍ത്തീരത്ത് പോയത്. അവിടെ വെച്ച് കെല്ലിയുടെ കാലില്‍ ശക്തമായൊരു വേദന അനുഭവപ്പെട്ടു. ആ വേദനക്ക് കാരണം ബ്ലാക്ക് ടിപ്പ് ഇനത്തില്‍പ്പെട്ട ചെറുസ്രാവിന്റെ ആക്രമണമാണെന്നാണ് ഇവര്‍ കരുതിയത്. 

എന്നാല്‍ ആശുപത്രിയില്‍ എത്തി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആക്രമിച്ചത് മാംസം തിന്നുന്ന ബാക്ടീരിയാണെന്ന് കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിയതിനു ശേഷവും കെല്ലിയുടെ കാലുകളിലെ മുറിവ് കൂടുതല്‍ മോശമാവുകയായിരുന്നു. ബാക്ടീരിയയുടെ ആക്രമണം കാലുകളിലെ കൂടുതല്‍ ഭാഗങ്ങളിലേയ്ക്ക് പടര്‍ന്നിരുന്നു അപ്പോഴേക്കും. 

ആശുപത്രിയില്‍ എത്തിയശേഷം രണ്ടു തരത്തിലുള്ള ആന്റിബയോട്ടിക്കുകള്‍ നല്‍കിയ ശേഷം കെല്ലിയെ ഡോക്ടര്‍മാര്‍ വീട്ടിലേയ്ക്ക് തിരിച്ചയച്ചു. എന്നാല്‍ വീട്ടില്‍ എത്തി രണ്ടു ദിവസത്തിനു ശേഷം അവസ്ഥ കൂടുതല്‍ മോശമായി. തുടക്കത്തില്‍ ഇത് സെല്ലുലയിറ്റിസ് എന്ന ചര്‍മരോഗമാണെന്ന് ഡോക്ടര്‍മാര്‍ തെറ്റിദ്ധരിച്ചെങ്കിലും രോഗത്തിന് വ്യക്തത വന്നതോടെ കൃത്യമായ ചികിത്സ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് കെല്ലിയെ ശസ്ത്രക്രിയയ്ക്കു വിധയമാക്കി നിര്‍ജീവമായ കോശങ്ങള്‍ നീക്കം ചെയ്തു.

കെല്ലിയെ ആക്രമിച്ചത് മാംസം തിന്നുന്ന ബാക്ടീരിയകള്‍ തന്നെയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ തനിക്കിപ്പോഴും ഇത് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു കെല്ലി പറയുന്നു. ആശുപത്രിയില്‍ നിന്ന് തിരികെയെത്തിയ കെല്ലി ജിമ്മില്‍ പോയി ആരോഗ്യം വീണ്ടെടുത്തു. ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com