ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങുന്നത് വീട്ടിലിരുന്ന് കാണാം.. ലൈവ് സ്ട്രീമിങ് നടത്താന്‍ നാസ ഒരുങ്ങുന്നു

ഈമാസം 26നാണ് ഇന്‍സൈറ്റ് ചുവപ്പന്‍ ഗ്രഹമായ ചൊവ്വയില്‍ എത്തുന്നത്.യുഎസില്‍ 26ന് വൈകുന്നേരം മൂന്ന് മണിക്കും ഇന്ത്യയില്‍ പിറ്റേന്ന് പുലര്‍ച്ചെ 1.30 നുമാണ് ഇന്‍സൈറ്റിന്റെ ലാന്‍ഡിങ് കാണാന്‍ സാധിക്കുക.
ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങുന്നത് വീട്ടിലിരുന്ന് കാണാം.. ലൈവ് സ്ട്രീമിങ് നടത്താന്‍ നാസ ഒരുങ്ങുന്നു

വാഷിങ്ടണ്‍:  ബഹിരാകാശത്തും മറ്റ് ഗ്രഹങ്ങളിലും പേടകങ്ങള്‍ എത്തുന്നത് ഇനി വീട്ടിലെ ടിവിയിലും കയ്യിലെ മൊബൈലിലും കാണാന്‍ സാധിക്കുമെങ്കിലോ? ഇന്‍സൈറ്റ് പേടകം ചൊവ്വയില്‍ ഇറങ്ങുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിങ് വഴി സംപ്രേഷണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നാസ. ഈമാസം 26നാണ് ഇന്‍സൈറ്റ് ചുവപ്പന്‍ ഗ്രഹമായ ചൊവ്വയില്‍ എത്തുന്നത്. നാസ ടെലിവിഷന്‍ വഴി ലൈവായും നാസയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴിയും ഈ വിസ്മയ ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. 

പൊതുജനങ്ങള്‍ക്ക് തത്സമയം കാണുന്നതിനായി 80 ലൈവ് പരിപാടികളാണ് ലോകത്തെങ്ങുമായി നാസ ആസൂത്രണം ചെയ്തിരിക്കുന്നത്. യുഎസില്‍ 26ന് വൈകുന്നേരം മൂന്ന് മണിക്കും ഇന്ത്യയില്‍ പിറ്റേന്ന് പുലര്‍ച്ചെ 1.30 നുമാണ് ഇന്‍സൈറ്റിന്റെ ലാന്‍ഡിങ് കാണാന്‍ സാധിക്കുക. ക്യൂരിയോസിറ്റിക്ക് പിന്നാലെയാണ് ചൊവ്വയിലെ ഉള്‍ഭാഗത്തെ കുറിച്ച് സീസ്മിക്  തരംഗങ്ങളുപയോഗിച്ച് പഠനം നടത്തുന്നതിനായി ഇന്‍സൈറ്റിനെ അയച്ചത്. മെയ് അഞ്ചിനായിരുന്നു വിക്ഷേപണം. രണ്ട് വര്‍ഷത്തേക്ക് ഇന്‍സൈറ്റിനെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് നാസ അവകാശപ്പെടുന്നത്. 

 ചൊവ്വയിലേയും മറ്റ് ഗ്രഹങ്ങളിലെയും പാറകളുടെ രൂപീകരണത്തെ കുറിച്ച് ഇന്‍സൈറ്റ് വിവരങ്ങള്‍ നല്‍കുമെന്നും അതുവഴി ഭൂമിയെ കുറിച്ചും അവലോകനം നടത്താന്‍ സാധിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ. നാസയുടെ തന്ന മാര്‍സ് ക്യൂബ് വണിനും ക്യൂബ്‌സാറ്റ്‌സിനും പിന്നാലെ ഇന്‍സൈറ്റും ചൊവ്വയെ ഭ്രമണം ചെയ്യാന്‍ ആരംഭിക്കും.

ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് ഇന്‍സൈറ്റ് എത്തുന്നതോടെ ശേഖരിച്ച വിവരങ്ങള്‍ ഇന്‍സൈറ്റ് വഴി മാര്‍കോ അയയ്ക്കുമെന്നാണ് കരുതുന്നത്. കലിഫോര്‍ണിയയിലെ പസഡേനയിലെ ജെറ്റ് പ്രൊപല്‍ഷന്‍ ലാബില്‍ നിന്നും പൂര്‍ണമായും ചൊവ്വയിലേക്ക് വിട്ടുപോരുന്നത് പൂര്‍ണനിയന്ത്രണത്തിലായിരിക്കുമെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com