കാണാം വിസ്മയം... ഭൂമിയില്‍ നിന്നുള്ള റോക്കറ്റ് വിക്ഷേപണത്തിന്റെ ബഹിരാകാശക്കാഴ്ച  ഇങ്ങനെ! (വീഡിയോ)

ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വാല്‍ നക്ഷത്രം കടന്നു പോകുന്നത് പോലെ റോക്കറ്റ് വരുന്നതും മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ ഒരു ഭാഗം തകര്‍ന്ന് വീഴുന്നതും കാണാം
കാണാം വിസ്മയം... ഭൂമിയില്‍ നിന്നുള്ള റോക്കറ്റ് വിക്ഷേപണത്തിന്റെ ബഹിരാകാശക്കാഴ്ച  ഇങ്ങനെ! (വീഡിയോ)

ഭൂമിയില്‍ നിന്നുള്ള റോക്കറ്റ് വിക്ഷേപണം മാത്രമല്ല ഇനി ബഹിരാകാശത്ത് നിന്നുള്ള മനോഹര കാഴ്ചയും വാന നിരീക്ഷകര്‍ക്ക് സ്വന്തം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരിയായ അലക്‌സാണ്ടര്‍ ഗ്രെസ്റ്റാണ്  ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

നവംബര്‍ 16 ന് കസഖിസ്ഥാനില്‍ നിന്നും വിക്ഷേപിച്ച സോയൂസ്- എഫ്ജി റോക്കറ്റ് പറന്നുയരുന്നതിന്റെയും എരിഞ്ഞു തീരുന്നതിന്റെയും ടൈംലാപ്‌സ് വീഡിയോയാണ് പുറത്ത് വന്നത്. 

 ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വാല്‍ നക്ഷത്രം കടന്നു പോകുന്നത് പോലെ റോക്കറ്റ് വരുന്നതും മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ ഒരു ഭാഗം തകര്‍ന്ന് വീഴുന്നതും കാണാം. വീഡിയോയുടെ 23 ആം മിനിറ്റിലാണ് ഒരു ഭാഗം ജ്വലനം പൂര്‍ത്തിയാക്കി കത്തുന്നതെന്ന് ദൃശ്യമാണ്. ബഹിരാകാശ നിലയത്തിലേക്കുള്ള അവശ്യ വസ്തുക്കളാണ് റോക്കറ്റിനോടൊപ്പം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി വിക്ഷേപിച്ചത്.

 ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്നത്. അലക്‌സാണ്ടര്‍ ഗ്രെസ്റ്റിനെ കൂടാതെ മറ്റ് രണ്ട് ബഹിരാകാശ ശാസത്രജ്ഞരും പേടകത്തിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com