വീട്ടുകാരുടെ ശല്യം സഹിക്കാന്‍ വയ്യ; ഒടുവില്‍ ഈ പെണ്‍കുട്ടി സ്വയം വിവാഹം കഴിച്ചു! 

സോളോഗാമി എന്നാ ഈ പുതിയ ട്രെന്‍ഡ് ഇപ്പോള്‍ ലോകമൊട്ടാകെ പ്രീതിയാര്‍ജ്ജിക്കുകയാണ്
വീട്ടുകാരുടെ ശല്യം സഹിക്കാന്‍ വയ്യ; ഒടുവില്‍ ഈ പെണ്‍കുട്ടി സ്വയം വിവാഹം കഴിച്ചു! 

ല്ല്യാണം ഒന്നും ആയില്ലെ? ഈ ചോദ്യം കേട്ട് സഹികെട്ടെങ്കില്‍ 32കാരിയായ ഉഗാണ്ട സ്വദേശി ലുലു ജെമിമയുടെ കഥ കേട്ട് അല്‍പമൊന്ന് ആശ്വസിക്കാം. ലുലുവിന് 16 വയസ്സായപ്പോള്‍ തന്നെ മകളുടെ വിവാഹത്തിന് പറയാനുള്ള പ്രസംഗം അവളുടെ അച്ഛന്‍ തയ്യാറാക്കി വച്ചിരുന്നു. അമ്മയാകട്ടെ മകള്‍ക്ക് നല്ല ഭര്‍ത്താവിനെ കിട്ടണമെന്ന നിരന്തര പ്രാര്‍ത്ഥനയിലും. 

പതിവായി തന്റെ വിവാഹത്തെക്കുറിച്ച് മാത്രം മാതാപിതാക്കള്‍ ചോദിക്കുന്നത് കേട്ട് സഹികെട്ട്് ലുലു ഒടുവില്‍ ഒരു തീരുമാനം എടുക്കുകയായിരുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ക്രിയേറ്റീവ് റൈറ്റിങ് വിദ്യാര്‍ത്ഥിയായ ലുലു വളരെ ക്രിയാത്മകമായ ഒരു പരിഹാരമാണ് ഇതിനായി കണ്ടെത്തിയത്. സ്വയം വിവാഹം ചെയ്യാം. അങ്ങനെ 32-ാം ജന്മദിനത്തിന് ലുലു സ്വയം വിവാഹം ചെയ്തു. 

സോളോഗാമി എന്ന ഈ പുതിയ ട്രെന്‍ഡ് ഇപ്പോള്‍ ലോകമൊട്ടാകെ പ്രീതിയാര്‍ജ്ജിക്കുകയാണ്. മനോഹരമായ വെഡ്ഡിങ് ഗൗണില്‍ അതിസുന്ദരിയായി ഒരുങ്ങിയെത്തിയ ലുലു നേരെ നടന്നുകയറിയത് മദ്യശാലയിലേക്കാണ്. അതായിരുന്നു വിവാഹവേദി. ഒരു ചെറിയ പ്രസംഗം പറഞ്ഞ് ഔദ്യോഗിക പരിപാടികളെല്ലാം അവസാനിപ്പിക്കുകയും ചെയ്തു.
 
വിവാഹത്തിന് ലുലു അണിഞ്ഞത് സുഹൃത്ത് ജന്മദിനത്തിന് സമ്മാനിച്ച വെള്ള ഗൗണാണ്. ആഭരണങ്ങള്‍ സഹോദരിയുടെ സംഭാവനയും. വിവാഹദിനത്തില്‍ മുറിച്ച കേക്ക് സഹോദരന്‍ തയ്യാറാക്കി നല്‍കിയതും. വിവാഹത്തിനെത്തിയവരെല്ലാം അവരുടെ ഭക്ഷണത്തിന്റെ ബില്‍ സ്വയം നല്‍കുകയായിരുന്നു. ലുലുവിന് ചിലവായതാകട്ടെ വീട്ടില്‍ നിന്ന് ബാറിലേക്ക് എത്താനുള്ള യാത്രാചിലവ് മാത്രം. 

പ്രണയവും പ്രതിബദ്ധതയുമൊക്കെയാണ് വിവാഹത്തിലൂടെ പ്രകടമാകുന്നതെന്ന് പറയുമെങ്കിലും പലര്‍ക്കും വിവാഹം പെണ്‍കുട്ടിയുടെ സാമ്പത്തിക നില ഭദ്രമാക്കാനുള്ള മാര്‍ഗ്ഗമാണെന്നാണ് ലുലുവിന്റെ കാഴ്ചപാട്. എന്റെ കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കരുതല്‍ കാണിക്കും എന്നുറപ്പള്ള ആളെ തന്നെ ഞാന്‍ വിവാഹം ചെയ്തു-എന്നെ, ലുലു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com