ആഴക്കടലില്‍ നീന്തിത്തുടിക്കുന്ന 'തലയില്ലാത്ത കോഴി പിശാച്'; ലോകത്തെ ഭയപ്പെടുത്തി അത്ഭുത ജീവിയുടെ വീഡിയോ

വലിയരൂപത്തില്‍ ചുവന്ന നിറത്തിലാണ് ഈ ജീവിയെ ദൃശ്യങ്ങളില്‍ കാണുന്നത്
ആഴക്കടലില്‍ നീന്തിത്തുടിക്കുന്ന 'തലയില്ലാത്ത കോഴി പിശാച്'; ലോകത്തെ ഭയപ്പെടുത്തി അത്ഭുത ജീവിയുടെ വീഡിയോ


മുദ്രം ഇന്നും മനുഷ്യന് അത്ഭുതമാണ്. ഇപ്പോഴും സമുദ്രത്തിന്റെ ഭൂരിഭാഗവും നമുക്ക് അജ്ഞാതമാണ്. ആഴക്കടലില്‍ ഒളിപ്പിച്ചിരിക്കുന്ന അത്ഭുതങ്ങളൊന്നും ഇതുവരെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ലോകം ഞെട്ടിയിരിക്കുന്നത് കടലിന് അടിയില്‍ കാത്തുവെച്ചിരുന്ന അത്ഭുത ജീവിയെ കണ്ടാണ്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ തലയില്ലാത്ത കോഴിയാണെന്നേ തോന്നൂ. ആദ്യമായാണ് ഈ ജീവി ക്യാമറയില്‍ പതിയുന്നത്. അതോടെ തലയില്ലാത്ത കോഴി പിശാച് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

ദക്ഷിണസമുദ്രത്തില്‍ നിന്നാണ് അത്ഭുത ജീവി ക്യാമറയില്‍ പതിയുന്നത്. വലിയരൂപത്തില്‍ ചുവന്ന നിറത്തിലാണ് ഈ ജീവിയെ ദൃശ്യങ്ങളില്‍ കാണുന്നത്. പ്രത്യക്ഷത്തില്‍ തലയില്ലാത്ത പോലെയാണ് തോന്നുന്നത്. പാചകത്തിന് വൃത്തിയാക്കിവെച്ച കോഴിയുടെ രൂപവുമായി സാദൃശ്യമുള്ളതിനാലാണ് തലയില്ലാത്ത കോഴി എന്ന് പേരുവീണത്. അത്ഭുത ജീവിയുടെ വീഡിയോ പുറത്തു വിട്ടതോടെ ആകെ അങ്കലാപ്പിലാണ് ലോകം. ഇത് എന്താണെന്ന് അറിയാനുള്ള പെടാപാടിലാണ്. 

എന്നാല്‍ പേടിക്കേണ്ടതായി ഒന്നുമില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കടലിന്റെ അടിത്തട്ടിലെ കാര്‍ബണ്‍ പദാര്‍ത്ഥങ്ങളെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന കടല്‍ പുഴുവിന്റെ വര്‍ഗത്തില്‍പ്പെടുന്ന ജീവിയാണ് ഇത്. ഒരു വര്‍ഷം മുന്‍പ് ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ നിന്ന് ഇതിന് മുന്‍പ് ഇതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

മത്സ്യബന്ധനത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി ഓസ്‌ട്രേലിയന്‍ ഫിഷറീസ് സ്ഥാപിച്ച ക്യാമറയിലാണ് തലയില്ലാത്ത കോഴി പിശാച് കുടുങ്ങിയത്. ആദ്യം ഇതിനെ കണ്ടപ്പോള്‍ എന്താണെന്ന് ഇവര്‍ക്ക് മനസിലായില്ല. മറ്റുള്ള കടല്‍ പുഴുവില്‍ നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് ചിറകുകളുണ്ടായിരുന്നു. 

എന്നാല്‍ അത്ഭുത ജീവിയെ കണ്ട് ശരിക്ക് ഞെട്ടിയിരിക്കുകയാണ് ലോകം. ഇനി കടലില്‍ നീന്താന്‍ പോകുന്നില്ല എന്നുവരെ ചിലര്‍ പറഞ്ഞുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് കോഴി പിശാച്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com