കള്ളം പറയുന്ന കുട്ടികള്‍ കൂടുതല്‍ സ്മാര്‍ട്ട്! 

കുട്ടികളെ നുണ പറയാന്‍ ബോധപൂര്‍വ്വം പരിശീലിപ്പിക്കുന്നത് ഗുണകരമാകില്ലെന്നും അത്തരം ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും പഠനത്തില്‍ പറയുന്നു
കള്ളം പറയുന്ന കുട്ടികള്‍ കൂടുതല്‍ സ്മാര്‍ട്ട്! 

ള്ളം പറയുന്ന കുട്ടികളെ ശിക്ഷിക്കുന്നതും അവരിലെ ആ ശീലം ഇല്ലാതാക്കുന്നതുമാണ് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയുമൊക്കെ പതിവ്. കള്ളം പറയുന്നത് ന്യായീകരിക്കാനാവുന്ന കാര്യമല്ലെങ്കിലും മക്കളിലെ ഈ ശീലം മാറ്റാന്‍ കഴിയാതെ നിരാശരായിരിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ് അടുത്തിടെ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. ഇത്തരം കുട്ടികള്‍ക്ക് കാര്യങ്ങള്‍ വിവേചിച്ചറിയാനുള്ള കഴിവ് കൂടുതലായിരിക്കുമെന്നാണ് പഠനത്തില്‍ ഗവേഷകരുടെ കണ്ടെത്തല്‍. 

കാനഡയിലെ ടൊറണ്‍ടോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മൂന്നര വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ നടത്തിയ പഠനമാണ് കണ്ടെത്തലിലേക്ക് നയിച്ചത്. കുട്ടികളുടെ കൈയ്യില്‍ ചെറിയ സാധനങ്ങള്‍ നല്‍കി അവ മുതിര്‍ന്നവര്‍ കണ്ടെത്താതെ കൈയ്യില്‍ സൂക്ഷിക്കുക എന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഏത് കൈയ്യിലാണ് ഇവര്‍ ഇവ സൂക്ഷിക്കുന്നതെന്ന് മുതിര്‍ന്നവര്‍ കണ്ടെത്താതിരിക്കാന്‍ നുണകള്‍ പറയാനും കുട്ടികളോട് ആവശ്യപ്പെട്ടു. കളിയില്‍ ജയിക്കാന്‍ നുണകള്‍ പറയേണ്ടത് എങ്ങനെയെന്ന് കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. നാല് ദിവസത്തോളം കുട്ടികളില്‍ നടത്തിയ പഠനമാണ് നുണ പറയുന്ന കുട്ടികളിലെ ധാരണാശക്തി കൂടുതലാണെന്ന പഠന ഫലത്തിലേക്ക് എത്തിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. 

കുട്ടികളിലെ നുണ പറയുന്ന ശീലം അവരെ ലക്ഷ്യം നേടിയെടുക്കാന്‍ കൂടുതല്‍ വ്യഗ്രതയുള്ളവരാക്കുകയും പ്രശ്‌നപരിഹാരം, മറ്റുള്ളവരുടെ മാനസികാവസ്ഥ മനസിലാക്കുക തുടങ്ങിയ കാര്യങ്ങളില്‍ മികച്ചവരാക്കുമെന്ന് പഠനത്തില്‍ പറയുന്നു. എന്നാല്‍ കുട്ടികളെ നുണ പറയാന്‍ ബോധപൂര്‍വ്വം പരിശീലിപ്പിക്കുന്നത് ഗുണകരമാകില്ലെന്നും അത്തരം ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും പഠനത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com