മ്യൂസിയത്തില്‍ നിന്നും കള്ളന്‍മാര്‍ കടത്തിയത് 7000 പ്രാണികളെ;  കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

 പാറ്റയ്ക്കും ,മുടിയന്‍ തേളും, ആറ് കണ്ണുള്ള എട്ടുകാലിയുമൊക്കെ ആയി മ്യൂസിയത്തിലെ 80 ശതമാനത്തോളം കളക്ഷനാണ് മോഷ്ടിക്കപ്പെട്ടത്.
മ്യൂസിയത്തില്‍ നിന്നും കള്ളന്‍മാര്‍ കടത്തിയത് 7000 പ്രാണികളെ;  കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍


ഫിലാദെല്‍ഫ്യ: മ്യൂസിയത്തില്‍ നിന്നും 7000  ത്തിലധികം അപൂര്‍വ്വയിനം
പ്രാണികളെ കള്ളന്‍മാര്‍ മോഷ്ടിച്ചു. ഫിലദെല്‍ഫ്യായിലെ ഇന്‍സെക്ടേറിയം ആന്റ് ബട്ടര്‍ഫ്‌ളൈ പവലിയനിലാണ് ഈ വെറൈറ്റി മോഷണം നടന്നത്. കഴിഞ്ഞ മാസം നടന്ന മോഷണം ഇന്നലെയാണ് മ്യൂസിയം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്.

 പാറ്റയ്ക്കും ,മുടിയന്‍ തേളും, ആറ് കണ്ണുള്ള എട്ടുകാലിയുമൊക്കെ ആയി മ്യൂസിയത്തിലെ 80 ശതമാനത്തോളം കളക്ഷനാണ് മോഷ്ടിക്കപ്പെട്ടത്. പ്രാണികളുടെ എണ്ണത്തില്‍ കുറവ്  കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ മോഷണമാണ് നടന്നതെന്ന് മനസിലായതെന്ന് അധികൃതര്‍ പറഞ്ഞു. 

സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ യൂണിഫോം ധരിച്ച അഞ്ച് പേര്‍ മ്യൂസിയത്തിനുള്ളില്‍ പ്രവേശിച്ച ശേഷം അതത് ബോക്‌സുകളില്‍ നിന്നും ഇവയെ ബാഗിലാക്കി കടത്തുന്നത് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരുടെ പരേ വിവരങ്ങള്‍ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com