ഒരു ദിവസവും ആറുമണിക്കൂറും ശവപ്പെട്ടിക്കുളളില്‍ കിടക്കാന്‍ ധൈര്യമുണ്ടോ? ; വേറിട്ട ചലഞ്ചുമായി അമ്യൂസ്‌മെന്റ് പാര്‍ക്ക് 

ഒക്ടോബര്‍ 12 ന് ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന മത്സരം 13 ന് രാത്രി ഏഴു മണിക്കാണ് അവസാനിക്കുക
ഒരു ദിവസവും ആറുമണിക്കൂറും ശവപ്പെട്ടിക്കുളളില്‍ കിടക്കാന്‍ ധൈര്യമുണ്ടോ? ; വേറിട്ട ചലഞ്ചുമായി അമ്യൂസ്‌മെന്റ് പാര്‍ക്ക് 

30 മണിക്കൂര്‍ ശവപ്പെട്ടിക്കുള്ളില്‍ കിടക്കാമോ? അതും ഒറ്റക്ക്?  അമേരിക്കയിലെ
ടെക്‌സസിലെ  സിക്‌സ് ഫഌഗ്‌സ് അമ്യൂസ്‌മെന്റ് പാര്‍ക്കാണ് വ്യത്യസ്തമായ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബര്‍ 12 ന് ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന മത്സരം 13 ന് രാത്രി ഏഴു മണിക്കാണ് അവസാനിക്കുക. 300 ഡോളറും 2019 ഗോള്‍ഡ് സീസണിലേക്കുള്ള രണ്ട് പാസുകളും ഫ്രീക്ക് ട്രെയിനിലേക്കും ഗോസ്റ്റ് ഹൗസിലേക്കുമുള്ള സൗജന്യ ടിക്കറ്റുകളുമാണ് വിജയിക്ക് സമ്മാനമായി ലഭിക്കുക. 

രണ്ടടി വീതിയും ഏഴടി നീളവുമുള്ള ശവപ്പെട്ടിയാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്. ഭക്ഷണവും വെളളവും കിടക്കയും മത്സരാര്‍ത്ഥിക്ക് നല്‍കും. ഓരോ മണിക്കൂര്‍ കൂടുമ്പോഴും ആറു മിനിറ്റ്  ബാത്‌റൂം ബ്രേക്കും അനുവദിച്ചിട്ടുണ്ട്.

മത്സരാര്‍ത്ഥികള്‍ക്ക് പാര്‍ക്കിനുള്ളിലേക്ക് ഒരു സുഹൃത്തിനെയും കൊണ്ടുവരാം.എന്നാല്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം കഴിഞ്ഞാല്‍ മത്സരാര്‍ത്ഥിയൊടൊപ്പം മറ്റാരും ശവപ്പെട്ടിയുടെ പരിസരത്ത് ഉണ്ടാകാന്‍ പാടില്ല. 18 വയസു കഴിഞ്ഞവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com