'പരസഹായം ഇല്ലാതെ നടക്കണം'; വീല്‍ചെയറിന്റെ സഹായത്തോടെ നടന്നുനീങ്ങുന്ന ആമയുടെ ദൃശ്യങ്ങള്‍ വൈറല്‍ ( വീഡിയോ)

അമേരിക്കയിലെ ബാല്‍ട്ടിമോറിലെ പ്രസിദ്ധമായ മേരിലാന്‍ഡ് മൃഗശാലയിലാണ് പുറംതോടിന് പരിക്കുപറ്റിയ ആമയ്ക്ക് വീല്‍ചെയര്‍ ഘടിപ്പിച്ചു നല്‍കിയിരിക്കുന്നത്
'പരസഹായം ഇല്ലാതെ നടക്കണം'; വീല്‍ചെയറിന്റെ സഹായത്തോടെ നടന്നുനീങ്ങുന്ന ആമയുടെ ദൃശ്യങ്ങള്‍ വൈറല്‍ ( വീഡിയോ)

ബാല്‍ട്ടിമോര്‍: അംഗപരിമിതര്‍ വീല്‍ചെയറിന്റെ സഹായത്തോടെ നടന്നു നീങ്ങുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ മൃഗങ്ങള്‍ക്ക് വീല്‍ചെയര്‍ എന്ന് കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാം. എന്നാല്‍ ഇതും സംഭവിച്ചിരിക്കുന്നു. അമേരിക്കയിലെ ബാല്‍ട്ടിമോറിലെ പ്രസിദ്ധമായ മേരിലാന്‍ഡ് മൃഗശാലയിലാണ് പുറംതോടിന് പരിക്കുപറ്റിയ ആമയ്ക്ക് വീല്‍ചെയര്‍ ഘടിപ്പിച്ചു നല്‍കിയിരിക്കുന്നത്. വീല്‍ചെയറിന്റെ സഹായത്തോടെ ആമ നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. 

ഈസ്റ്റണ്‍ ബോക്‌സ് വിഭാഗത്തില്‍പ്പെട്ട ഈ ആമയുടെ പുറംതോടില്‍ ജൂലൈയില്‍ പൊട്ടല്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇതിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വെറ്റിനറി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഇപ്പോള്‍ പരസഹായം ഇല്ലാതെ നടക്കുന്നതിന്റെ ഭാഗമായാണ് ആമയ്ക്ക് വീല്‍ചെയര്‍ ഒരുക്കിയിരിക്കുന്നത്. ആമയുടെ പുറംതോട് നിലത്ത് സ്പര്‍ശിക്കുന്നത് എങ്ങനെ തടയും എന്ന ചോദ്യം വീല്‍ചെയര്‍ എന്ന ആശയത്തില്‍ എത്തിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ആമ ഉടന്‍ സുഖം പ്രാപിക്കാന്‍ ഈ സംവിധാനം വഴി സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com