15-ാം വയസ്സില്‍ ബ്രിട്ടണിലെ പ്രായം കുറഞ്ഞ അക്കൗണ്ടന്റായി ഇന്ത്യന്‍ ബാലന്‍ ; സ്വപ്നം പത്ത് വര്‍ഷം കഴിയുമ്പോള്‍ കോടീശ്വരനാവാന്‍ !

സ്വന്തമായി രണ്ട് കമ്പനികള്‍ ഇപ്പോഴേയുള്ള സ്ഥിതിക്ക് അതൊരു ബാലികേറാമലയൊന്നുമല്ലെന്നാണ് രണ്‍വീര്‍
15-ാം വയസ്സില്‍ ബ്രിട്ടണിലെ പ്രായം കുറഞ്ഞ അക്കൗണ്ടന്റായി ഇന്ത്യന്‍ ബാലന്‍ ; സ്വപ്നം പത്ത് വര്‍ഷം കഴിയുമ്പോള്‍ കോടീശ്വരനാവാന്‍ !

ലണ്ടന്‍: ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ അക്കൗണ്ടന്റ് എന്ന ബഹുമതി നേടി ഇന്ത്യാക്കാരനായ രണ്‍വീര്‍ സിങ് സന്ധു. പതിനാഞ്ചാം വയസ്സില്‍ ഈ നേട്ടം കൈവരിച്ച രണ്‍വീര്‍ പഠനത്തിനൊപ്പമാണ് അക്കൗണ്ടിങ് ജോലികളും ഇപ്പോള്‍ ചെയ്യുന്നത്. പന്ത്രണ്ടാം വയസ്സില്‍ സ്വന്തം കമ്പനി ആരംഭിച്ച രണ്‍വീറിന് ഒരു വലിയ സ്വപ്‌നമുണ്ട്, പത്ത് വര്‍ഷം കൂടി കഴിയുമ്പോള്‍ ഒരു കോടീശ്വരനാവുക! സ്വന്തമായി രണ്ട് കമ്പനികള്‍ ഇപ്പോഴേയുള്ള സ്ഥിതിക്ക് അതൊരു ബാലികേറാമലയൊന്നുമല്ലെന്നാണ് രണ്‍വീര്‍ പറയുന്നത്. താനൊരു കുഞ്ഞ് സംരംഭകനാണെന്നും പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്നുമാണ് സമൂഹ മാധ്യമത്തിലെ ബയോയിലെ വിശേഷണം.

അക്കൗണ്ടിങിലാണ് താത്പര്യമെന്ന് വളരെ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ രണ്‍വീര്‍ സ്വന്തം ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി മറ്റുള്ളവരെ സഹായിക്കാന്‍ തുടങ്ങി. മണിക്കൂറിന് 1000 രൂപയിലേറെയാണ് ഈ കുഞ്ഞുമിടുക്കന്‍ ഈടാക്കുന്നത്. നിലവില്‍ 10 ക്ലയന്റുകളാണ് രണ്‍വീറിനുള്ളത്.

പഠനത്തോടൊപ്പം സ്വന്തം ബിസിനസ് നടത്തുന്നതിന് ഒരു പ്രശ്‌നവുമില്ലെന്നും ഇതുവരെയും സ്‌ട്രെസ്സ് തോന്നിയിട്ടില്ലെന്നും രണ്‍വീര്‍ വ്യക്തമാക്കുന്നു. കോടീശ്വരനാവുക എന്ന ലക്ഷ്യം മാത്രമേ മുന്നിലുള്ളൂ.

സ്വന്തം അക്കൗണ്ടുകളും ഇടപാടുകാരുടെ അക്കൗണ്ടുകളും സൂക്ഷിക്കുന്നതിനായി പ്രത്യേക സോഫ്റ്റുവെയറും രണ്‍വീര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com