കഴുതക്കൊപ്പം ലയണ്‍കിങ് പാടി സെല്‍ഫി വീഡിയോ; തന്നാലാവുന്ന ഈണമിട്ട് കഴുതയും, വൈറല്‍ 

ലയണ്‍ കിങ്ങിലെ തീം സോങ്ങ് പാടി ഇയാള്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 
കഴുതക്കൊപ്പം ലയണ്‍കിങ് പാടി സെല്‍ഫി വീഡിയോ; തന്നാലാവുന്ന ഈണമിട്ട് കഴുതയും, വൈറല്‍ 

ളര്‍ത്തുമൃഗങ്ങളെ ജീവന് തുല്യം സ്‌നേഹിക്കുന്നവരും സദാസമയവും അവയ്‌ക്കൊപ്പം സമയം ചിലവിടുന്നവരുമുണ്ട്. സമൂഹമാധ്യമങ്ങളിലെല്ലാം ധാരാളം 'പെറ്റ് ലൗ' പേജുകള്‍ വരെയുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി താന്‍ വളര്‍ത്തുന്ന കഴുതക്കൊപ്പം പാട്ടുപാടുന്ന വീഡിയോ ഒരാള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ലയണ്‍ കിങ്ങിലെ പാട്ടാണ് ഇയാള്‍ പാടുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ലയണ്‍ കിങ്ങിലെ തീം സോങ്ങ് പാടി ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

ട്രേവിസ് കിന്‍ലി എന്നയാളാണ് തന്റെ ഓമന മൃഗത്തോടൊപ്പം പാട്ട് പാടുന്ന വിഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കഴുതക്കൊപ്പം ട്രേവിസിന്റെ കുതിരയെയും വിഡിയോയില്‍ കാണാം. കുതിര ക്യാമറക്കു മുന്‍പില്‍ അല്‍പം നാണം കുണുങ്ങി നില്‍ക്കുമ്പോള്‍ കഴുത യാതൊരു സങ്കോചവും കൂടാതെ പാടുന്നതു കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com