670 പേജുകള്‍, രണ്ട് മീറ്റര്‍ ഉയരം, 800 കിലോ ഭാരം ; ഇതാ വിസ്മയക്കാഴ്ചയുമായി ഒരു 'ഭഗവദ് ഗീത' 

വെള്ളം വീണാല്‍ നാശമാവാത്ത, മറ്റ് കേടുപാടുകള്‍ വരാത്ത പേപ്പറാണ് പ്രിന്റിങിനായി ഉപയോഗിച്ചിരിക്കുന്നത്. 18 ഗീതാ സന്ദര്‍ഭങ്ങളെ സൂചിപ്പിക്കുന്ന മനോഹരമായ ചിത്രങ്ങളും ഭഗവദ്ഗീതയില്‍ ചേര്‍ത്തിട്ടുണ്ട്.
670 പേജുകള്‍, രണ്ട് മീറ്റര്‍ ഉയരം, 800 കിലോ ഭാരം ; ഇതാ വിസ്മയക്കാഴ്ചയുമായി ഒരു 'ഭഗവദ് ഗീത' 

ന്യൂഡല്‍ഹി: ലോകത്തില്‍ ഇന്ന് വരെ പ്രിന്റ് ചെയ്യപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിശുദ്ധ പുസ്തകമെന്ന റെക്കോര്‍ഡുമായി പടുകൂറ്റന്‍ ഭഗവദ് ഗീത തയ്യാറായി. കൈലാഷിലെ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ സ്ഥാപിക്കുന്ന ഈ ഭഗവദ് ഗീത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ ഉദ്ഘാടനം ചെയ്യുന്നത്. 

800 കിലോ ഭാരമാണ് ഭഗവദ് ഗീതയ്ക്ക് കണക്കാക്കുന്നത്. വെള്ളം വീണാല്‍ നാശമാവാത്ത, മറ്റ് കേടുപാടുകള്‍ വരാത്ത പേപ്പറാണ് പ്രിന്റിങിനായി ഉപയോഗിച്ചിരിക്കുന്നത്. 18 ഗീതാ സന്ദര്‍ഭങ്ങളെ സൂചിപ്പിക്കുന്ന മനോഹരമായ ചിത്രങ്ങളും ഭഗവദ്ഗീതയില്‍ ചേര്‍ത്തിട്ടുണ്ട്. ഇറ്റലിയിലെ മിലാനില്‍ പ്രിന്റ് ചെയ്താണ് ഈ അമൂല്യ ഗീത ഇന്ത്യയിലേക്ക് എത്തിച്ചത്. 

നാളെയാണ് കൈലാഷിലെ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ പ്രധാനമന്ത്രി 'ഗീത'യുടെ ഉദ്ഘാടനം നിര്‍വഹിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com