ആപത്തിൽ എന്തു ശത്രുത!; പെരുമ്പാമ്പിന്റെ പുറത്തേറി സഞ്ചരിക്കുന്ന തവളക്കൂട്ടം, ചിത്രം വൈറൽ 

ശ​ക്ത​മാ​യ മ​ഴ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ പെ​രു​മ്പാ​മ്പി​ന്‍റെ പു​റ​ത്തേ​റി സ​ഞ്ച​രി​ക്കു​ന്ന ത​വ​ള​ക്കൂ​ട്ടത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്
ആപത്തിൽ എന്തു ശത്രുത!; പെരുമ്പാമ്പിന്റെ പുറത്തേറി സഞ്ചരിക്കുന്ന തവളക്കൂട്ടം, ചിത്രം വൈറൽ 

സി​ഡ്നി: ​ആപത്തുകാലത്ത് ആരാണ് രക്ഷയ്ക്ക് വരിക എന്ന് പറയാൻ കഴിയുകയില്ലെന്ന പഴഞ്ചൊല്ലിന്റെ പ്രാധാന്യം വീണ്ടും വർധിപ്പിച്ചിരിക്കുകയാണ് ഈ സംഭവം. കൊ​ടു​ങ്കാ​റ്റോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ പെ​രു​മ്പാ​മ്പി​ന്‍റെ പു​റ​ത്തേ​റി സ​ഞ്ച​രി​ക്കു​ന്ന ത​വ​ള​ക്കൂ​ട്ടത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. 

വെ​സ്റ്റേ​ൺ ഓ​സ്ട്രേ​ലി​യ​യി​ലെ കു​നു​നു​റ​യി​ലാ​ണ് സം​ഭ​വം.  ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ കു​നു​നു​റ​യി​ൽ ഒ​രു മ​ണി​ക്കൂ​റി​ൽ ഏ​ഴു സെ​ന്‍റീ മീ​റ്റ​ർ മ​ഴ ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഇ​തോ​ടെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് ര​ക്ഷ​പെ​ടാ​ൻ ത​വ​ള​ക​ൾ പെ​രു​മ്പാ​മ്പി​നെ ആ​ശ്ര​യി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ആ​ൻ​ഡ്രൂ മോ​ക്ക് പ​റ​ഞ്ഞു. 

 ഓ​സ്ട്രേ​ലി​യ​ൻ കാ​ൻ ടോ​ഡ്  എന്ന പേരില്‍ അറിയപ്പെടുന്ന ത​വ​ള​ക​ളാ​ണ് പെ​രു​മ്പാ​മ്പി​ന്‍റെ പു​റ​ത്ത് സ​വാ​രി ന​ട​ത്തി​യ​ത്. മോ​ക്കി​ന്‍റെ പു​ര​യി​ട​ത്തി​ൽ പ​തി​വാ​യി എ​ത്താ​റു​ള്ള ഏ​ക​ദേ​ശം 3.5 മീ​റ്റ​ർ നീ​ള​മു​ള്ള പെ​രു​മ്പാ​മ്പാ​ണി​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com