അബുദാബിയില്‍ 1.5 കോടി ദിര്‍ഹം രൂപയുടെ ലോട്ടറി മലയാളിക്ക്: വലിയ ഭാഗ്യം വന്നിട്ടും കുലുക്കമില്ലാതെ ശരത്

നറുക്കെടുപ്പിലെ പത്തു വിജയികളില്‍ എട്ടു പേരും ഇന്ത്യക്കാരാണ്. അതില്‍ ആറ് പേരും മലയാളികളും. 
അബുദാബിയില്‍ 1.5 കോടി ദിര്‍ഹം രൂപയുടെ ലോട്ടറി മലയാളിക്ക്: വലിയ ഭാഗ്യം വന്നിട്ടും കുലുക്കമില്ലാതെ ശരത്

2019ലെ ബിഗ് ടിക്കറ്റിന്റെ ആദ്യത്തെ നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം മലയാളിക്ക് ലഭിച്ചു. ശരത് പുരുഷോത്തമന്‍ എന്നയാളാണ് ആ കോടിപതിയായ മലയാളി. 083733 നമ്പര്‍ ടിക്കറ്റിലാണ് ശരതിന് 28 കോടി രൂപയിലേറെ സമ്മാനമായി ലഭിച്ചത്. നറുക്കെടുപ്പിലെ പത്തു വിജയികളില്‍ എട്ടു പേരും ഇന്ത്യക്കാരാണ്. അതില്‍ ആറ് പേരും മലയാളികളും. 

അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നു രാവിലെ നടന്ന നറുക്കെടുപ്പിനാണ് ശരത് കോടിപതിയായത്. ഇക്കാര്യം അറിയിക്കാന്‍ വിളിച്ചിട്ടും ശരതിന് ആദ്യം വിശ്വസിക്കാനായില്ല. ബിഗ് ടിക്കറ്റിന്റെ ഓണ്‍ലൈനില്‍ നോക്കി ഉറപ്പുവരുത്തിയ ശേഷം തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു ഫോണ്‍ വെച്ചു. 

രണ്ടാമതും വിളിച്ച് താങ്കളാണ് ബിഗ് ടിക്കറ്റിന്റെ കോടപതിയെന്ന് അറിയിച്ചിട്ടും ഇയാള്‍ക്ക് ഭാവവ്യത്യാസമുണ്ടായില്ല. പിന്നീട് 1.5 കോടി ദിര്‍ഹമാണ് താങ്കള്‍ക്ക് ലഭിച്ചത് എന്നറിയിച്ചപ്പോള്‍ ഓകെ ഞാന്‍ ആദ്യം ഉറപ്പുവരുത്തട്ടെ എന്നിട്ട് നിങ്ങളെ അറിയിക്കാമെന്നായിരുന്നു ശരതിന്റെ മറുപടി.  

സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ശരത് ടിക്കറ്റെടുത്തത്.  രണ്ട് വര്‍ഷമായി ബിഗ് ടിക്കറ്റ് എടുത്തുവരികയാണെന്നും ശരത് പിന്നീട് പറഞ്ഞു. അമ്മയെ കാണാന്‍ ഉടന്‍ നാട്ടിലേക്ക് പോകുമെന്നും അറിയിച്ചു. പക്ഷേ കൂടുതല്‍ വിവരങ്ങളൊന്നും പങ്കുവയ്ക്കാന്‍ ഇദ്ദേഹം തയാറായില്ല. 

ജിനചന്ദ്രന്‍ വാഴൂര്‍ നാരായണന്‍ (1,00,000 ദിര്‍ഹം), ഷാഹിദ് ഫരീദ് (ബിഎംഡബ്ല്യൂ സീരീസ് 4 കാര്‍), മുഹമ്മദ് സജിത് പുത്തന്‍പുര മല്ലാട്ടി രണ്ടുപുരയില്‍ (90,000), അതുല്‍ മുരളീധരന്‍ (70,000), നസീര്‍ഖാന്‍ (50,000), കംലേഷ് ശശി പ്രകാശ് (30,000), ഗാട്ടു രാമകൃഷ്ണ (20,000), മുഹമ്മദ് സഈദ് ഇംതിയാസ് (20,000), മനോജ് കുമാര്‍ തങ്കപ്പന്‍ നായര്‍ (10,000), രാധാകൃഷ്ണന്‍ ഉണ്ണി (10,000) എന്നിവരാണ് ബിഗ് ടിക്കറ്റിന്റെ മറ്റ് വിജയികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com