കൂസലില്ലാതെ, വാഹനങ്ങളെ ഗൗനിക്കാതെ നടുറോഡിലൂടെ: സിംഹയാത്ര കണ്ട് പകച്ച് യാത്രക്കാര്‍

31 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ സമൂഹമാധ്യമത്തില്‍ ഇരുപതു ലക്ഷത്തിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി കുതിക്കുകയാണ്
കൂസലില്ലാതെ, വാഹനങ്ങളെ ഗൗനിക്കാതെ നടുറോഡിലൂടെ: സിംഹയാത്ര കണ്ട് പകച്ച് യാത്രക്കാര്‍

മോഡലുകള്‍ ഫാഷന്‍ ഷോയ്ക്ക് റാംപില്‍ നടക്കുന്നതിനേക്കാള്‍ വശ്യമായിട്ടായിരുന്നു അവര്‍ റോഡിന് നടുവിലൂടെ മന്ദം മന്ദം നടന്നു നീങ്ങിയത്. അവര്‍ എന്ന് വിശേഷിപ്പിച്ചത് വേറെയാരെയുമല്ല, ഒരു കൂട്ടം കാട്ടുരാജാക്കന്‍മാരെയാണ്. റോഡിലെ വാഹനങ്ങള്‍ക്കിടയിലൂടെ ഒരു കൂസലുമില്ലാതെ നടന്നു വരുന്ന സിംഹക്കൂട്ടത്തിന്റെ വീഡിയോ ശ്രദ്ധേയമാവുകയാണ്. 

വാഹനങ്ങളെയൊന്നും ഗൗനിക്കാതെ രാജകീയമായി തന്നെ നടന്നു വരികയാണ് സിംഹങ്ങള്‍. സൗത്ത് ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് ഈ വേറിട്ട കാഴ്ച. നാല് സിംഹങ്ങളാണ് സഞ്ചാരികളുടെ കാറുകള്‍ക്ക് മുന്നിലൂടെ നടന്ന് നീങ്ങിയത്. ഇതോടെ വാഹനങ്ങളും സഞ്ചാരികളും വേഗം കുറച്ച് ഈ യാത്ര കാണുകയും ചെയ്യുന്നുണ്ട്. 

സിംഹങ്ങളുടെ ഈ നടത്തത്തിന്റെ ചിത്രങ്ങള്‍ പലരും പകര്‍ത്തുകയും, ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. 31 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ സമൂഹമാധ്യമത്തില്‍ ഇരുപതു ലക്ഷത്തിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി കുതിക്കുകയാണ്. ലയണ്‍സ് ഓഫ് ക്രുഗര്‍ പാര്‍ക്ക് ആന്‍ഡ് സബി സാന്‍ഡ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com