കുട്ടികള്‍ ശാസ്ത്രം പഠിച്ച് വളരട്ടെ ; ഡിഡി സയന്‍സും ഇന്ത്യാ സയന്‍സും സംപ്രേഷണം ആരംഭിച്ചു

ദൂരദര്‍ശനില്‍ ദിവസേനെ ഒരു മണിക്കൂറാണ് ഡിഡി സയന്‍സ് ചാനല്‍ ലഭ്യമാകുക. ഇന്ത്യാ സയന്‍സ്, ഇന്റര്‍നെറ്റ് ചാനലുമാണ്. ഇവയുടെ സംപ്രേഷണം ഉറപ്പാക്കുന്നത് സംബന്ധിച്ച ധാരണാപത്രം ദൂരദര്‍ശനും വിഗ്യാന്‍ പ്രസാറുമായി
കുട്ടികള്‍ ശാസ്ത്രം പഠിച്ച് വളരട്ടെ ; ഡിഡി സയന്‍സും ഇന്ത്യാ സയന്‍സും സംപ്രേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനായി ഡിഡി സയന്‍സ്, ഇന്ത്യാ സയന്‍സ് എന്നീ രണ്ട് ചാനലുകള്‍ ശാസ്ത്ര സാങ്കേതിക വിഭാഗം ആരംഭിച്ചു. 24 മണിക്കൂറുമുള്ള സയന്‍സ് ചാനല്‍ അധികം വൈകാതെ ആരംഭിക്കുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

ശാസ്ത്ര ഡോക്യുമെന്ററികളും, സ്റ്റുഡിയോ ചര്‍ച്ചകളും വിര്‍ച്വല്‍ സങ്കേതം ഉപയോഗപ്പെടുത്തിയുള്ള പരിപാടികളുമാവും ഇവയിലൂടെ ശാസ്ത്രകുതുകികള്‍ക്ക് മുന്നില്‍ എത്തുക. പണം മുടക്കില്ലാതെ ഈ ചാനലുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും കാണാന്‍ സാധിക്കും.

ദൂരദര്‍ശനില്‍ ദിവസേനെ ഒരു മണിക്കൂറാണ് ഡിഡി സയന്‍സ് ചാനല്‍ ലഭ്യമാകുക. ഇന്ത്യാ സയന്‍സ്, ഇന്റര്‍നെറ്റ് ചാനലുമാണ്. ഇവയുടെ സംപ്രേഷണം ഉറപ്പാക്കുന്നത് സംബന്ധിച്ച ധാരണാപത്രം ദൂരദര്‍ശനും വിഗ്യാന്‍ പ്രസാറുമായി ശാസ്ത്ര സാങ്കേതിക വകുപ്പ് ഒപ്പുവച്ചു. 

രാജ്യത്തെ മൂന്ന് കോടിയോളം വീടുകളില്‍ ദൂരദര്‍ശന്‍ ചാനല്‍ ലഭ്യമാണ് എന്നാണ്  പ്രസാര്‍ ഭാരതിയുടെ കണക്ക്. മൂന്ന് കോടിയോളം കുട്ടികളിലേക്ക് തുടക്കത്തില്‍ തന്നെ ചാനല്‍ പരിപാടികള്‍ എത്തിക്കാനാവുമെന്നാണ് ദൂരദര്‍ശന്‍ കരുതുന്നത്. ശാസ്ത്ര പരിപാടികള്‍ സംബന്ധിച്ച് കുട്ടികള്‍ക്കുള്ള സംശയങ്ങളും മറ്റും പരിഹരിക്കാനും വേണ്ട സംവിധാനം തുടര്‍ന്ന് ഒരുക്കുമെന്നും പ്രസാര്‍ ഭാരതി വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com