ആകാശത്ത് നൃത്തം ചെയ്യുന്ന തൂണുകള്‍; അത്ഭുത പ്രതിഭാസത്തിന് പിന്നില്‍ അദൃശ്യ ശക്തിയോ?, ചര്‍ച്ച 

ഫിലിപ്പൈന്‍ പ്രവിശ്യയായ സുലുയില്‍ ആകാശത്ത് നൃത്തം ചെയ്യുന്ന തൂണുകളാണ് പ്രത്യക്ഷപ്പെട്ടത്
ആകാശത്ത് നൃത്തം ചെയ്യുന്ന തൂണുകള്‍; അത്ഭുത പ്രതിഭാസത്തിന് പിന്നില്‍ അദൃശ്യ ശക്തിയോ?, ചര്‍ച്ച 

പുറത്തുവന്നുകൊണ്ടിരിക്കുന്ന പ്രപഞ്ചരഹസ്യങ്ങള്‍ ഓരോ ദിവസവും ലോകത്തെ കൂടുതല്‍ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ആകാശത്ത് നക്ഷങ്ങള്‍ പ്രകാശിച്ചു നില്‍ക്കുന്നതാണ് സാധാരണ കാണാറ്. എന്നാല്‍ ഫിലിപ്പൈന്‍ പ്രവിശ്യയായ സുലുയില്‍ ആകാശത്ത് നൃത്തം ചെയ്യുന്ന തൂണുകളാണ് പ്രത്യക്ഷപ്പെട്ടത്. ഈ പ്രതിഭാസത്തിന്റെ ചിത്രങ്ങളും വിഡിയോകളും നവമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. 

ജൂണ്‍ 30ന് ഞായറാഴ്ച രാത്രി ഏഴു മണിക്കാണ് ഈ ആകാശക്കാഴ്ച കണ്ടത്. 20 മുതല്‍ 30 മിനിറ്റ് വരെ ഈ പ്രതിഭാസം നീണ്ടുനിന്നിരുന്നു. 
ഈ പ്രതിഭാസത്തിനു പിന്നില്‍ അദൃശ്യ ശക്തികളാണെന്നു വരെ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രതിഭാസം കുറച്ചുകാലങ്ങളായി കാണുന്നതാണെന്നും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ പ്രത്യക്ഷപ്പെടുന്നതായും പ്രദേശവാസികളില്‍ ചിലര്‍ പറയുന്നു. ഇവര്‍ ഈ ലൈറ്റുകളെ 'ലാന്‍സുക്‌ലാന്‍സുക്' അല്ലെങ്കില്‍ മെഴുകുതിരികള്‍ എന്നാണ് വിളിക്കുന്നത്. ഇവ ദു:ഖമോ സന്തോഷമോ കൊണ്ടുവരുമെന്ന് കരുതുന്നുവരുമുണ്ട്. ചിലര്‍ ഇതിനെ ഭാഗ്യത്തിന്റെ അടയാളമായും കാണുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com