ഒഴുക്കില്‍ മുങ്ങിത്താഴ്ന്ന് യുവാവ്, എടുത്തുചാടി രക്ഷിച്ച് പൊലീസ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ (വീഡിയോ)

ഗംഗയില്‍ മുങ്ങിത്താഴുന്ന യുവാവിനെ സ്വന്തം ജീവന്‍ പണയംവച്ചു എടുത്തുചാടി രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍
ഒഴുക്കില്‍ മുങ്ങിത്താഴ്ന്ന് യുവാവ്, എടുത്തുചാടി രക്ഷിച്ച് പൊലീസ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ (വീഡിയോ)

ഡെറാഡൂണ്‍: ഗംഗയില്‍ മുങ്ങിത്താഴുന്ന യുവാവിനെ സ്വന്തം ജീവന്‍ പണയം വച്ചു എടുത്തുചാടി രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍. ഇതിന്റെ വീഡിയോ നിറഞ്ഞ കയ്യടിയോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. ഹരിയാന സ്വദേശിയായ വിശാലാണ് ഒഴുക്കില്‍പ്പെട്ടത്. വിശാല്‍ മുങ്ങിത്താഴുന്നത് എല്ലാവരും നോക്കിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

 ഗംഗയിലെ ഒഴുക്ക് കണ്ട് ആരും ചാടാന്‍ തയ്യാറാകുന്നില്ല. ഈ സമയം സ്വന്തം ജീവന്‍ പണയംവച്ചു പുഴയിലേക്ക് എടുത്തുചാടി മുങ്ങിത്താഴുന്ന വിശാലിനെ പൊലീസ് ഉദ്യോഗസ്ഥന്‍ രക്ഷിക്കുന്നതാണ് വീഡിയോയില്‍ ഉളളത്. രണ്ടുപേരും ഒഴുക്കില്‍പ്പെട്ട് മുന്നോട്ടുപോകുന്നതും മുങ്ങിത്താഴുന്ന ഹരിയാന സ്വദേശിയെ കരയിലേക്ക് പൊലീസുകാരന്‍ പിടിച്ചുകയറ്റുന്നതും അടക്കമുളള വീഡിയോ ഉത്തരാഖണ്ഡ് പൊലീസാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതിന് താഴെ പൊലീസുകാരന് അഭിനന്ദനപ്രവാഹമാണ്.

പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഹരിയാന സ്വദേശിയായ വിശാല്‍ അപകടത്തില്‍പ്പെട്ടത്. വിശാല്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 50,000പേരാണ് ചുരുങ്ങിയസമയം കൊണ്ട് ഈ വീഡിയോ കണ്ടത്. കനത്തമഴയില്‍ ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. അപകടകരമായ നിലയില്‍ അടിയൊഴുക്കുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com