യജമാനന്‍ ഉപേക്ഷിച്ച പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കി: 79കാരിക്ക് ജയില്‍ശിക്ഷ, വിചിത്രം

തന്റെ അയല്‍ക്കാരന് കുറേ പൂച്ചകളുണ്ടായിരുന്നെന്നും താമസം മാറിയപ്പോള്‍ അയാള്‍ പൂച്ചകളെ ഒപ്പം കൂട്ടാതെയാണ് പോയതെന്നും നാന്‍സി പറയുന്നു.
യജമാനന്‍ ഉപേക്ഷിച്ച പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കി: 79കാരിക്ക് ജയില്‍ശിക്ഷ, വിചിത്രം

യല്‍ക്കാരന്‍ ഉപേക്ഷിച്ചു പോയ പൂച്ചകള്‍ക്ക് വിശന്നപ്പോള്‍ ഭക്ഷണം നല്‍കി എന്ന തെറ്റേ നാന്‍സി സെഗുല 79കാരി ചെയ്തിട്ടുള്ളു. അതിനവര്‍ക്ക് ലഭിച്ച ശിക്ഷ അല്‍പം കടുത്തതായിപ്പോയി. പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കിയത് ഈ വയോധികയ്ക്ക് ജയില്‍ശിഷ ലഭിച്ചിരിക്കുകയാണ്. അമേരിക്കയിലാണ് സംഭവം. 

ഗാര്‍ഫീല്‍ഡ് ഹൈറ്റ്‌സ് സ്വദേശിയാണ് നാന്‍സി. തെരുവുപൂച്ചകള്‍ക്കും നായകള്‍ക്കും ഭക്ഷണം നല്‍കുന്നത് ഗാര്‍ഫീല്‍ഡ് ഹൈറ്റ്‌സില്‍ കുറ്റകരമായ പ്രവൃത്തിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നാന്‍സിക്ക് ശിക്ഷ ലഭിച്ചത്. ഓഹിയോയിലെ കയഹോഗാ കൗണ്ടി ജയിലില്‍ പത്തുദിവസം കഴിയുകയെന്നതാണ് നാന്‍സിക്ക് ലഭിച്ച ശിക്ഷ. ഓഗസ്റ്റ് 11നാണ് നാന്‍സിയുടെ ശിക്ഷ ആരംഭിക്കുന്നത്. 

രണ്ടുവര്‍ഷം മുന്‍പായിരുന്നു നാന്‍സി പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കാന്‍ തുടങ്ങിയത്. ആദ്യവര്‍ഷം തന്നെ പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിര്‍ത്തണമെന്ന നാന്‍സിയോട് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഈ രണ്ട് വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള നാല് മുന്നറിയിപ്പുകള്‍ നാന്‍സിക്ക് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് വിഷയത്തില്‍ മജിസ്ട്രട്ടിനു മുന്നില്‍ നാന്‍സിക്ക് ഹാജരാണ്ടേി വന്നത്. 

തന്റെ അയല്‍ക്കാരന് കുറേ പൂച്ചകളുണ്ടായിരുന്നെന്നും താമസം മാറിയപ്പോള്‍ അയാള്‍ പൂച്ചകളെ ഒപ്പം കൂട്ടാതെയാണ് പോയതെന്നും നാന്‍സി പറയുന്നു. ഇതേതുചര്‍ന്ന് ഒറ്റക്കായ പൂച്ചകള്‍ക്ക് നാന്‍സി ഭക്ഷണവും സംരക്ഷണവും നല്‍കിത്തുടങ്ങുകയായിരുന്നു. 

ഒരു പൂച്ചസ്‌നേഹി ആയതുകൊണ്ടു തന്നെ ആ പൂച്ചകളെ കുറിച്ച് തനിക്ക് ഉത്കണ്ഠയുണ്ടായിരുന്നെന്നും നാന്‍സി പറയുന്നു. നാന്‍സി പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കണ്ട മറ്റ് അയല്‍ക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അനിമല്‍ വാര്‍ഡന്‍ ഇടപെട്ടതും നടപടിയെടുത്തതും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com