വനിതകള്‍ക്കിടയില്‍ ട്രെന്‍ഡായി 'ഹാന്‍ഡ്‌സ് ഫ്രീ' ചലഞ്ച്; മാറിടം കൊണ്ട് ബബിള്‍ ടീ ഗ്ലാസ് ബാലന്‍സ്, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഹാന്‍ഡ്‌സ് ഫ്രീ ആശയമാണ് ഇപ്പോള്‍ സ്ത്രീകള്‍ക്കിടയില്‍ ഹരമായി മാറിയത്
വനിതകള്‍ക്കിടയില്‍ ട്രെന്‍ഡായി 'ഹാന്‍ഡ്‌സ് ഫ്രീ' ചലഞ്ച്; മാറിടം കൊണ്ട് ബബിള്‍ ടീ ഗ്ലാസ് ബാലന്‍സ്, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


സോഷ്യല്‍ മീഡിയയുടെ വ്യാപനത്തോടെ നിരവധി ട്രെന്‍ഡുകളാണ് അനുനിമിഷം നമ്മുടെ നിത്യ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഇത്തരത്തില്‍ കടന്നു വന്ന ഒരു ആശയം ഇപ്പോള്‍ വനിതകള്‍ക്കിടയില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്.

ജപ്പാനിലെ ഒരു മോഡല്‍ പോസ്റ്റ് ചെയ്ത ഹാന്‍ഡ്‌സ് ഫ്രീ ആശയമാണ് ഇപ്പോള്‍ സ്ത്രീകള്‍ക്കിടയില്‍ ഹരമായി മാറിയത്. മാറിടത്തില്‍ ബബിള്‍ ടീ ഗ്ലാസ് ബാലന്‍സ് ചെയ്ത് കുടിക്കുക എന്നതാണ് ചാലഞ്ച്. 

ചുരുങ്ങിയ സമയത്തിനകം തന്നെ ഈ ചലഞ്ച് സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്. സ്വന്തം മാറിടത്തില്‍ ബബിള്‍ ടീ ഗ്ലാസ് ബാലന്‍സ് ചെയ്ത് സ്‌ട്രോ ഉപയോഗിച്ച് കുടിക്കുന്ന ചിത്രമാണ് പങ്കുവയ്‌ക്കേണ്ടത്. ഇന്‍സ്റ്റഗ്രാമില്‍ ഈ ചലഞ്ച് ഏറ്റെടുത്ത് നിരവധി പോസ്റ്റുകളാണ് നിത്യേന പങ്കുവെക്കപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com