വാഷിംങ്ടണ്‍: സെല്‍ഫി എടുക്കുന്നതിനായി മൃഗശാലയുടെ കൂടിന് മുകളില്‍ വലിഞ്ഞ് കയറിയ യുവതിക്ക് മുട്ടന്‍ പണി കിട്ടി. സെല്‍ഫിക്ക് ഒപ്പം പുലി നിന്നില്ല എന്ന് മാത്രമല്ല, കരിമ്പുലി യുവതിയെ ആക്രമിക്കുകയും ചെയ്തു. തലനാരിഴയ്ക്കാണ് യുവതിക്ക് ജീവന് തിരിച്ച് കിട്ടിയത്. അരിസോണയിലുള്ള വൈല്‍ഡ് ലൈഫ് വേള്‍ഡ് മൃഗശാലയിലാണ് സംഭവം.
അമേരിക്കയിലെ സെല്‍ഫിയെടുക്കാന്‍ കൂടിന്റെ കൈവരിയില്‍ കയറിനിന്ന 30 കാരിയെയാണ് കരിമ്പുലി ആക്രമിച്ചത്. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കരിമ്പുലി യുവതിയുടെ കൈകളില്‍ പിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്നു കരിമ്പുലിയുടെ ആക്രമണമെന്നും ഇവര്‍ വ്യക്തമാക്കി.
യുവതിയുടെ കരച്ചില് കേട്ടെത്തിയ ഒരാളാണ് കൈവരികള്‍ക്ക് മുകളില്‍ നിന്ന് യുവതിയെ വലിച്ച് താഴെയിട്ടത്. ഉടന്‍ തന്നെ ഇവരെ മൃശാല ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആക്രമണം നടക്കുന്ന സമയത്ത് കരിമ്പുലി കൂടിന് പുറത്തായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ബാരിയറില്‍ കയറാന്‍ ശ്രമിച്ച ഒരാളെ കരിമ്പുലി ആക്രമിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ