ക്ലാസ് കട്ട് ചെയ്ത് കാലാവസ്ഥാ സംരക്ഷണത്തിനിറങ്ങി; 16 കാരിക്ക് നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ

മൂന്ന് നോര്‍വീജിയന്‍ നിയമ നിര്‍മ്മാതാക്കളാണ് കൗമാരക്കാരിയായ ഈ ആക്ടിവിസ്റ്റിനെ സമാധാനത്തിനുള്ള നൊബേലിനായി നാമ നിര്‍ദ്ദേശം ചെയ്തത്.
ക്ലാസ് കട്ട് ചെയ്ത് കാലാവസ്ഥാ സംരക്ഷണത്തിനിറങ്ങി; 16 കാരിക്ക് നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ

മാധാനത്തിനുള്ള നൊബേലിനുള്ള മത്സരത്തില്‍ ഇത്തവണ സ്വീഡന്‍കാരിയായ ഗ്രേത്താ തുന്‍ബെര്‍ഗുമുണ്ടാവും. ആരാണ് ഗ്രേത്തയെന്നല്ലേ. ക്ലാസ് കട്ട് ചെയ്ത് കാലാവസ്ഥാ സംരക്ഷണത്തിന് നിരത്തിലിറങ്ങാന്‍ സഹപാഠികളെ ആഹ്വാനം ചെയ്ത മിടുക്കിയാണ് 16 കാരിയായ ഗ്രേത്ത. രാജ്യങ്ങള്‍ തമ്മില്‍ യുദ്ധവും സംഘര്‍ഷങ്ങളും ഉണ്ടാകുന്നതിന് വരെ കാലാവസ്ഥയിലെ മാറ്റങ്ങള്‍ കാരണമായേക്കാമെന്ന് ഗ്രേത്തയും സംഘവും ചൂണ്ടിക്കാട്ടിയിരുന്നു. 

മൂന്ന് നോര്‍വീജിയന്‍ നിയമ നിര്‍മ്മാതാക്കളാണ് കൗമാരക്കാരിയായ ഈ ആക്ടിവിസ്റ്റിനെ സമാധാനത്തിനുള്ള നൊബേലിനായി നാമ നിര്‍ദ്ദേശം ചെയ്തത്. ഗ്രേത്ത ചെയ്തത് വലിയ കാര്യമാണെന്നും നോര്‍വീജിയന്‍ രാജ്യങ്ങളില്‍ കാലാവസ്ഥാ മാറ്റത്തെ കുറിച്ച് ബോധവത്കരണം നടത്തുന്നതില്‍ അത് വലിയ പങ്ക് വഹിച്ചെന്നും ഇവര്‍ പറയുന്നു. 

നോര്‍വേ പാര്‍ലമെന്റിലെ അഞ്ച് അംഗങ്ങള്‍ ചേര്‍ന്നാണ് സമാധാനത്തിനുള്ള നൊബേല്‍ ജേതാവിനെ തെരഞ്ഞെടുക്കുന്നത്. ഡിസംബറില്‍ ഓസ്ലോ സിറ്റിയില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക. രാഷ്ട്രീയ സ്വഭാവം കൊണ്ട് തന്നെ പലപ്പോഴും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്. നാദിയ മുറാദിനും ഡെനീസ് മുക്വെഗ് മുകെന്‍ഗരെയ്ക്കുമാണ് കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com