ടെക്സാസ്: വീട്ടില്‍ പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സാധാരണക്കാരുടെ പകുതി ജീവന് പോകും. അപ്പോള്‍ 45 പാമ്പ് എന്ന് കേള്‍ക്കുമ്പോഴോ, ഞെട്ടിയില്ലെങ്കിലേ അത്ഭുതമുളളു. അമേരിക്കയിലെ ടെക്സാസിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
വീടിന്റെ അടിയില്‍ റാറ്റില്‍ സ്നേക്ക് വിഭാഗത്തില്‍പ്പെട്ട വിഷമുളള 45 പാമ്പുകളെയാണ് വീട്ടുടമസ്ഥന് കണ്ടെത്തിയത്. കേബിള്‍ പരിശോധിക്കുന്നതിനിടയിലാണ് യാദൃശ്ചികമായി പാമ്പുകള്‍ വീട്ടുടമസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവയെ ഒഴിപ്പിക്കാന്‍ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. തുടര്‍ന്ന് പാമ്പു പിടുത്തക്കാര്‍ നടത്തിയ തെരച്ചലിലാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്. തുടര്‍ന്ന് ഇവയെ പ്രദേശത്ത് നിന്ന് നീക്കി വീടു സുരക്ഷിതമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ