മക്കളുടെ സംരക്ഷണം ഉറപ്പാക്കണം പക്ഷെ... മുത്തച്ഛനെയും മുത്തശ്ശിയെയും വെറും ബേബി സിറ്ററാക്കല്ലേ 

മുത്തച്ഛനും മുത്തശ്ശിയുമായുള്ള ബന്ധം കുട്ടികള്‍ക്ക് കുടുംബന്ധങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍
മക്കളുടെ സംരക്ഷണം ഉറപ്പാക്കണം പക്ഷെ... മുത്തച്ഛനെയും മുത്തശ്ശിയെയും വെറും ബേബി സിറ്ററാക്കല്ലേ 

ജോലിക്കാരായ മാതാപിതാക്കളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ കൊച്ചുമക്കളുടെ സംരക്ഷണം ഏറ്റെടുക്കുന്നത് പലപ്പോഴും മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്നാണ്. അപരിചിതരുടെ പക്കല്‍ മക്കളെ ഏല്‍പ്പിക്കുന്നത് സുരക്ഷിതമല്ലെന്ന ചിന്തയാണ് അച്ഛനമ്മമാരെ ഈ തീരുമാനത്തിലേക്ക് എത്തിക്കുന്നത്. ജോലിക്കാരെ നിയമിച്ചാല്‍ പോലും സ്വന്തം മാതാപിതാക്കളുടെ സഹായം തേടുകയാണ് പലരും. മക്കളെ നോക്കാന്‍ പ്രത്യേക ആളെ നിയമിക്കാനോ അവരെ ഡേ കെയര്‍ സെന്ററുകളില്‍ അയക്കാനോ സാമ്പത്തിക ശേഷിയില്ലാത്തതും ഇതിന് കാരണമാണ്. 

കൊച്ചുമക്കളുടെ പരിചരണം ഏറ്റെടുക്കുന്നത് പ്രായമായവര്‍ക്കും ഒരുതരത്തില്‍ സഹായകരമാണ്. ദിവസം മുഴുവന്‍ ചിലവിടാന്‍ കുട്ടികള്‍ ഒപ്പമുള്ളത് അവര്‍ക്ക് ആശ്വാസമാകും എന്നതാണ് ഇതിന് കാരണം. മുത്തച്ഛനും മുത്തശ്ശിയുമായുള്ള ബന്ധം കുട്ടികള്‍ക്ക് കുടുംബന്ധങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ദീര്‍ഘനാള്‍ പ്രായമായവരെ തന്നെ ആശ്രയിക്കുന്നത് കുട്ടികളുടെ അച്ചടക്കം പോലുള്ള കാര്യങ്ങളെ ബാധിക്കുമെന്നും ഇവര്‍ പറയുന്നു. 

കുട്ടികള്‍ വീട്ടിലെ പ്രായമായവര്‍ക്കും മാതാപിതാക്കള്‍ക്കും ഒപ്പം സ്ഥിരമായി ആശയവിനിമയം നടത്തുന്നതാണ് ഇതിന് പരിഹാരമായി വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ പലപ്പോഴും പ്രായമായവരെ വേലക്കാര്‍ക്ക് സമാനമായി കണക്കാക്കാറുണ്ടെന്നും ഇത് മൂലം സ്വസ്ഥമായിരിക്കാന്‍ സമയം കണ്ടെത്താനാകാത്ത അവസ്ഥ പലര്‍ക്കും ഉണ്ടാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com