സൈക്കിളില്‍ മണിക്കൂറുകളോളം താണ്ടി യുഎഇയിലെത്തി, ഇനി ഈ ഇന്ത്യക്കാര്‍ മക്കയിലേക്ക്

53കാരനായ മുഹമ്മദ് സലീമും 42കാരനായ റിസ്വാന്‍ അഹമ്മദുമാണ് ബെംഗളൂരില്‍ നിന്നും മക്കയിലേക്ക് യാത്രതിരിച്ചത്.
സൈക്കിളില്‍ മണിക്കൂറുകളോളം താണ്ടി യുഎഇയിലെത്തി, ഇനി ഈ ഇന്ത്യക്കാര്‍ മക്കയിലേക്ക്

സൈക്കിളില്‍ കിലോമീറ്ററുകളോളം താണ്ടി ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മക്കയിലെത്തി. 3.800 കിലോമീര്‍ സൈക്കിളില്‍ സഞ്ചരിച്ചാണ് ഇവര്‍ സൗദി അറേബ്യയിലെത്തിയത്. നോമ്പിനിടയിലും സൈക്കിള്‍ ചവിട്ടി മൂന്ന് മാസം കൊണ്ട് ലക്ഷ്യത്തിലെത്തിയ ഇവരെ അഭിനന്ദിക്കുകയാണ് ലോകം.

53കാരനായ മുഹമ്മദ് സലീമും 42കാരനായ റിസ്വാന്‍ അഹമ്മദുമാണ് ബെംഗളൂരില്‍ നിന്നും മക്കയിലേക്ക് യാത്രതിരിച്ചത്. കനത്ത ചൂടിലും വ്രതമെടുത്ത് സൈക്കിള്‍ ചവിട്ടിയെത്തിയ ഇവരുടെ നിശ്ചയദാര്‍ഢ്യത്തെ പ്രശംസിക്കാതെ വയ്യ. ജൂലൈ 25ന്് മക്കയിലെത്തണമെന്നാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് മക്കയില്‍ ഹജ്ജ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. 

വിവിധ തരത്തിലുള്ള ആളുകള്‍, സംസ്‌കാരങ്ങള്‍, രുചികള്‍ എന്നിവയെല്ലാം തങ്ങളുടെ യാത്രയിലൂടെ അടുത്തറിയാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണിവര്‍. ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് കുവൈറ്റില്‍ എത്തിച്ചേരാനായിരുന്നു ഇവരുടെ പദ്ധതി. പാകിസ്ഥാനിലേക്കും ഇറാഖിലേക്കും വിസ ലഭിക്കുന്നത് അത്ര എളുപ്പമല്ലാത്തതു കൊണ്ടായിരുന്നു ഈ പ്ലാനിലേക്ക് എത്തിയത്.

സലീമിന്റെ ജീവിതത്തിലെ ആദ്യമായാണ് മക്കയിലേക്ക് പോകുന്നത്. പക്ഷേ 1989ല്‍ ഇദ്ദേഹം യൂറോപ്പ് ചുറ്റിക്കറങ്ങിയിട്ടുണ്ട്. കുവൈറ്റില്‍ നിന്നും ദുബായിയിലേക്കും സൈക്കിളില്‍ പോയിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ 35 വര്‍ഷത്തിനിടെ മൂന്നു തവണയാണ് ഇദ്ദേഹം ഇന്ത്യയിലെ സ്‌റ്റേറ്റ് ചാംപ്യന്‍ ആയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com