ലോകത്തിലെ ഈ വര്‍ഷത്തെ ഏറ്റവും സെക്സിയായ പുരുഷന് എന്ന പദവി അലങ്കരിച്ചിരിക്കുന്നത് അറിയപ്പെടുന്ന ഗായകനും നടനുമായ ജോണ്‍ ലെജന്‍ഡ് എന്ന ബഹുമുഖ പ്രതിഭയാണ്. പേര് പോലെത്തന്നെ അദ്ദേഹം ഒരു ഇതിഹാസം ആണെന്നാണ് ആരാധകര്‍ പറയുന്നത്. പീപ്പിള്‍സ് മാഗസീനാണ് 40 വയസുകാരനായ ജോണ്‍ ലെജന്‍ഡിനെ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സെക്സിയായ പുരുഷനായി തെരഞ്ഞെടുത്തത്.
എമി, ഗ്രാമി, ഓസ്കര് അടക്കം നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട് ഇദ്ദേഹം. എമി പുരസ്കാരം ലഭിക്കുന്ന ആദ്യ കറുത്തവംശജനെന്ന പദവിയും ജോണ്‍ ലെജന്റിന് സ്വന്തമാണ്. മോഡലായ ക്രിസി ടെയ്ഗിന്‍ ആണ് ജോണിന്റെ ഭാര്യ. രണ്ട് കുട്ടികളുടെ അച്ഛന് കൂടിയാണ് ഈ സെക്സി മാന്‍.
ഇതുപോലൊരു അംഗീകാരം തനിക്ക് ഏറെ പ്രചോദനകരമായതാണെന്നാണ് അദ്ദേഹം പറഞ്ഞത്. 'ഇങ്ങനെയൊരു തലക്കെട്ട് കിട്ടിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇത് എനിക്ക് തരുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. ഇത് നിലനിര്‍ത്താന്‍ താന്‍ ഇനി മുതല്‍ ശ്രദ്ധിക്കണം'- ജോണ്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ