'മുദ്ര ശ്രദ്ധിക്കണം മുദ്ര'; നാഗേന്ദ്ര പ്രഭു ആളു വേറെ ലെവലാണ്, ആശ്ചര്യത്തോടെ വിദേശികള്‍, കയ്യടി (വീഡിയോ)

മധുരൈയില്‍ വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച് വിശദീകരിക്കുന്ന ടൂറിസ്റ്റ് ഗൈഡ് നാഗേന്ദ്ര പ്രഭുവിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്
'മുദ്ര ശ്രദ്ധിക്കണം മുദ്ര'; നാഗേന്ദ്ര പ്രഭു ആളു വേറെ ലെവലാണ്, ആശ്ചര്യത്തോടെ വിദേശികള്‍, കയ്യടി (വീഡിയോ)

ചെന്നൈ: ഒരു കാര്യം പല രീതിയില്‍ പറയാം.കേള്‍ക്കുന്നവരെ എളുപ്പം കാര്യം മനസിലാക്കുക എന്നതാണ് ആശയവിനിമയത്തിന്റെ പ്രധാന ധര്‍മ്മം. ഇവിടെ ഇന്ത്യന്‍ സംസ്‌കാരത്തെ മുദ്രകളിലൂടെയും മുഖത്തെ ഭാവമാറ്റങ്ങളിലൂടെയും വിനോദസഞ്ചാരികളെ പറഞ്ഞുമനസിലാക്കാന്‍ ശ്രമിക്കുന്ന ടൂറിസ്റ്റ് ഗൈഡിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

മധുരൈയില്‍ വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച് വിശദീകരിക്കുന്ന ടൂറിസ്റ്റ് ഗൈഡ് നാഗേന്ദ്ര പ്രഭുവിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. വിവിധ മുദ്രകള്‍ മുഖത്ത് വരുത്തിയും നൃത്തത്തിന്റെ ചുവടുകള്‍ കാണിച്ചുമാണ് ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച് നാഗേന്ദ്ര പ്രഭു വിശദീകരിക്കുന്നത്. ഇത് ശ്രദ്ധയോടെ വിദേശത്ത് നിന്നുവന്ന വിനോദസഞ്ചാരികള്‍ കാണുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരേ സമയം വിവിധ ഭാവങ്ങള്‍ മുഖത്ത് വരുത്തി ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച് കൂടുതല്‍ അറിയാനുളള വിനോദസഞ്ചാരികളുടെ ജിജ്ഞാസ വര്‍ധിപ്പിക്കാനാണ് നാഗേന്ദ്ര പ്രഭു ശ്രമിക്കുന്നത്. ഇത് വിജയിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇദ്ദേഹത്തൊടൊപ്പം വിനോദസഞ്ചാരികളും നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍.

ടൂറിസ്റ്റ് ഗൈഡ് എന്ന പ്രൊഫഷന്‍ സ്വീകരിക്കുന്നതിന് മുന്‍പ് താന്‍ ഒരു അധ്യാപകനായിരുന്നുവെന്ന് പ്രഭു പറയുന്നു. അധ്യാപകവൃത്തിയുടെ നാളുകളില്‍ കുട്ടികള്‍ക്ക് കാര്യങ്ങള്‍ എളുപ്പം മനസിലാക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് സ്വീകരിച്ചിരുന്നത്. വിവിധ വിഷയങ്ങള്‍ വിവിധ രൂപത്തില്‍ അവതരിപ്പിച്ചാണ് ക്ലാസുകള്‍ വളരെ രസകരമായി മുന്നോട്ടുകൊണ്ടുപോയിരുന്നത്. ഇതാണ് ടൂറിസ്റ്റ് ഗൈഡായപ്പോഴും താന്‍ പിന്തുടര്‍ന്നതെന്ന് പ്രഭു പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com