ആരോരുമില്ലാത്ത വൃദ്ധയെ പുത്തനുടുപ്പും ചെരുപ്പും അണിയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ തരംഗമായിരിക്കുകയാണ്. മധ്യപ്രദേശിലെ ശ്രദ്ധ ശുക്ലയെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ജീവ കാരുണ്യ പ്രവര്‍ത്തിക്കാണ് അഭിനന്ദനങ്ങള്‍ കൊണ്ട് നിറയുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവ്രാജ് സിങ് പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി.
'ശ്രദ്ധ ശുക്ലയെപ്പോലെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ മധ്യപ്രദേശ് അഭിമാനിക്കുന്നു. എല്ലാവരുടെയും സങ്കടങ്ങള്‍ മനസ്സിലാക്കുന്നവരാണ് പെണ്മക്കള്. ഓരോ വീടിന്റെയും പ്രകാശമാണവര്‍. ഇവരിലൂടെ സൃഷ്ടി ധന്യമായിരിക്കുകയാണ്. ശ്രദ്ധ എന്ന മകള്‍ക്ക് എല്ലാവിധമുള്ള സ്നേഹവും ആശീര്‍വാദവും'
മധ്യപ്രദേശിലെ മഗരോണ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയാണ് ശ്രദ്ധാ ശുക്ല. പുത്തന്‍ വസ്ത്രം ലഭിച്ചപ്പോള്‍ കരഞ്ഞുകൊണ്ട് വൃദ്ധ ശ്രദ്ധയെ ആലിംഗനം ചെയ്യുന്നതും താന്‍ ഉപേക്ഷിക്കപ്പെട്ടവളാണെന്ന് പറഞ്ഞ് അവര്‍ കരയുമ്പോള്‍ ശ്രദ്ധ അവരെ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് അവരെ ചെരുപ്പണിയാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ