'വിവാഹസമ്മാനങ്ങളെല്ലാം പുല്‍വാമ രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്ക്' 

രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ സിആര്‍പിഎഫ് സബ് ഇന്‍സ്പക്ടര്‍ വികാസ് ഖഡ്ഗാവത്ത് ആണു സ്വന്തം വിവാഹത്തിന് വ്യത്യസ്തമായ ഒരു ലക്ഷ്യവും കൂടി കണ്ടത്.
'വിവാഹസമ്മാനങ്ങളെല്ലാം പുല്‍വാമ രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്ക്' 

രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു 40 പേരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണം. രാജ്യത്തിനകത്തും പുറത്തും ഉള്ളവരെല്ലാം ആക്രമണത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെ തന്റെ വിവാവഹത്തിന് ലഭിക്കുന്ന സമ്മാനത്തുകയെല്ലാം ജവാന്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കാന്‍ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു സിആര്‍പിഎഫ് ജവാന്‍. 

രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ സിആര്‍പിഎഫ് സബ് ഇന്‍സ്പക്ടര്‍ വികാസ് ഖഡ്ഗാവത്ത് ആണു സ്വന്തം വിവാഹത്തിന് വ്യത്യസ്തമായ ഒരു ലക്ഷ്യവും കൂടി കണ്ടത്. ഇക്കാര്യം അദ്ദേഹം ക്ഷണക്കത്തിലൂടെ അതിഥികളെ അറിയിക്കുകയും ചെയ്തിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും കൊണ്ടുവരുന്ന പണം നിക്ഷേപിക്കാന്‍ വിവാഹവേദിയില്‍ തന്നെ ഒരു ബോക്‌സ് വയ്ക്കാനാണ് വികാസിന്റെ തീരുമാനം.

ഇങ്ങനെ ലഭിക്കുന്ന പണം ഏപ്രില്‍ 16ന് പുല്‍വാമ രക്തസാക്ഷികളുടെ ഫണ്ടിലേക്കു കൈമാറും. ഏപ്രില്‍ 13 നാണ് വികാസിന്റെ വിവാഹം. നിലവില്‍ കശ്മീരിലെ ശ്രീനഗറിലാണ് വികാസ് സേവനമനുഷ്ഠിക്കുന്നത്. വിവാഹത്തിനു സ്ത്രീധനമോ, സമ്മാനങ്ങളോ വാങ്ങുന്നതിനോടു യോജിപ്പില്ലെന്നു വികാസിന്റെ പിതാവ് ഗോപാല്‍ ഖഡ്ഗാവത്ത് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. 

''സമ്മാനങ്ങളോ പണമോ സ്വീകരിക്കേണ്ട എന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ചില ബന്ധുക്കള്‍ എത്ര പറഞ്ഞാലും സമ്മാനം കൊണ്ടു വരും, അവരെ അതില്‍ നിന്നു തടയാനാകില്ല. ഇതോടെ, ലഭിക്കുന്ന പണം പുല്‍വാമയിലെ രക്തസാക്ഷികള്‍ക്കുള്ള ഫണ്ടിലേക്കു കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. അവിടെ മരിച്ചവരുടെ മാതാപിതാക്കളുടെ വേദന എനിക്കു മനസിലാക്കാനാകും. എന്റെ മകനും ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ്''- ഗോപാല്‍ വ്യക്തമാക്കി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com