ചികിത്സയ്‌ക്കെത്തിയവര്‍ക്ക് നല്‍കിയത് സ്വന്തം ബീജം; തട്ടിപ്പ് നടത്തി 49 കുട്ടികളുടെ അച്ഛനായി ഡോക്ടര്‍

49 കുട്ടികളും ജനിച്ചിരിക്കുന്നത് കര്‍ബാറ്റിന്റെ ബീജത്തില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്
ചികിത്സയ്‌ക്കെത്തിയവര്‍ക്ക് നല്‍കിയത് സ്വന്തം ബീജം; തട്ടിപ്പ് നടത്തി 49 കുട്ടികളുടെ അച്ഛനായി ഡോക്ടര്‍

നെതര്‍ലാന്‍ഡ്‌സ്‌; കൃത്രിമ ബീജ സങ്കലനത്തിലൂടെ തട്ടിപ്പ് നടത്തി 49 കുട്ടികളുടെ അച്ഛനായി ഡച്ച് ഡോക്ടര്‍. മാതാപിതാക്കള്‍ തെരഞ്ഞെടുക്കുന്ന ബീജ ദാതാവിന് പകരമായി സ്വന്തം ബീജങ്ങള്‍ ഉപയോഗിച്ചാണ് ഡോക്ടര്‍ 49 കുട്ടികളുടെ അച്ഛനായത്. 2017 ല്‍ മരിച്ച ജാന്‍ കര്‍ബാറ്റാണ് തന്റെ റോട്ടര്‍ഡാം ക്ലിനിക്ക് വഴി തട്ടിപ്പ് നടത്തിയത്. ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെയാണ് ജനിന്റെ തട്ടിപ്പ് പുറത്തായത്. 

തന്റെ ക്ലിനിക്കില്‍ എത്തുന്ന സ്ത്രീകളോട് ഇഷ്ടമുള്ള ദാതാവിനെ തെരഞ്ഞെടുക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെടും എന്നാല്‍ ദാതാവില്‍ നിന്നുള്ള ബീജങ്ങള്‍ ഉപയോഗിക്കുന്നതിന് പകരമായി സ്വന്തം ബീജമായിരിക്കും ഉപയോഗിക്കുക. 49 കുട്ടികളും ജനിച്ചിരിക്കുന്നത് കര്‍ബാറ്റിന്റെ ബീജത്തില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കര്‍ബാതാണ് താന്‍ 60 കുട്ടികളുടെ അച്ഛനാണെന്ന് തുറന്നു സമ്മതിച്ചത്. തുടര്‍ന്ന് ക്ലിനിക്കിലൂടെ കുട്ടികള്‍ക്ക് ജന്മം നല്‍കിയ മാതാപിതാക്കള്‍ക്ക് കര്‍ബാതിന്റെ ഡിഎന്‍എ റിസല്‍റ്റ് നല്‍കാന്‍ ഫെബ്രുവരിയില്‍ ഡച്ച് കോടതി ഉത്തരവിടുകയായിരുന്നു.

89 ാം വയസിലാണ് ഇയാള്‍ മരിക്കുന്നത്. 2009 ല്‍ അപകീര്‍ത്തിപ്പെട്ടതിനെ തുടര്‍ന്ന് ക്ലിനിക്ക് അടച്ചുപൂട്ടി. വിവിധ ദാതാക്കളില്‍ നിന്ന് സ്വീകരിക്കുന്ന ബീജങ്ങളോട് തന്റെ ബീജം ചേര്‍ക്കുകയും ദാതാക്കളുടെ ഡോക്യുമെന്റേഷനില്‍ തട്ടിപ്പ് നടത്തുകയുമായിരുന്നു. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. സംശയം ഉള്ളവര്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനായി ഡച്ച് ഡാറ്റാബേസിനെ സമീപിക്കണമെന്നും സംഘടനയായ ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com