ചിറകുകള്‍ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടോളം, ഒരേ സമയം ബഹികാരകാശത്ത് എത്തിക്കുക മൂന്ന് റോക്കറ്റുകള്‍; ലോകത്തിലെ ഏറ്റവും വലിയ വിമാനം 'സ്ട്രാറ്റോലോഞ്ച്' പറന്നുയര്‍ന്നു (വിഡിയോ) 

കലിഫോര്‍ണിയയിലെ മൊജാവൂ എയര്‍ ആന്റ് സ്‌പേസ് പോര്‍ട്ടില്‍ നിന്നുമാണ് വിമാനം വിജയകരമായി പറന്നുയര്‍ന്നത്. മണിക്കൂറില്‍ 189 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച വിമാനം രണ്ടര മണിക്കൂര്‍ നേരമാണ് ആകാശത്ത് ചെലവഴിച
ചിറകുകള്‍ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടോളം, ഒരേ സമയം ബഹികാരകാശത്ത് എത്തിക്കുക മൂന്ന് റോക്കറ്റുകള്‍; ലോകത്തിലെ ഏറ്റവും വലിയ വിമാനം 'സ്ട്രാറ്റോലോഞ്ച്' പറന്നുയര്‍ന്നു (വിഡിയോ) 

കലിഫോര്‍ണിയ: ആകാശത്തേക്ക് കൂറ്റന്‍ ചിറകുകള്‍ വിരിച്ച് 'സ്ട്രാറ്റോലോഞ്ച്' പറന്നുയര്‍പ്പോള്‍ വാനോളമെത്തിയത് പോള്‍ അലന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട സ്വപ്‌നം കൂടിയായിരുന്നു. റോക്കറ്റുകളെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കാന്‍ സൗകര്യമുള്ള വിമാനമാണിത്. 

വയറില്‍ മൂന്ന് റോക്കറ്റുകളെ വഹിക്കാനുള്ള ശേഷിയാണ് സ്ട്രാറ്റോലോഞ്ചിന് ഉള്ളത്. പേ ലോഡുകള്‍ നിറച്ച റോക്കറ്റ് കൃത്യസമയത്ത് വിമാനത്തില്‍ നിന്ന് വിക്ഷേപിക്കുന്നതിനും അതിനെ ജ്വലിപ്പിക്കുന്നതിനും ബഹിരാകാശത്തേക്ക് നിക്ഷേപിക്കുന്നതിനും വിമാനത്തിന് കഴിവുണ്ട്.  ഭൂമിയില്‍ നിന്നല്ലാതെ ആകാശത്ത് നിന്ന് തന്നെ ഉപഗ്രഹങ്ങളും മറ്റും വിക്ഷേപണം നടത്താനാവുന്നത് ബഹിരാകാശ രംഗത്ത് ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ ചെറുതായിരിക്കില്ല. ആശയവിനിമയത്തിനായും ആളുകളെ എത്തിക്കുന്നതിനായും ഈ വിമാനം പ്രയോജനപ്പെടുത്താന്‍ സാധിക്കും. 

കലിഫോര്‍ണിയയിലെ മൊജാവൂ എയര്‍ ആന്റ് സ്‌പേസ് പോര്‍ട്ടില്‍ നിന്നുമാണ് വിമാനം വിജയകരമായി പറന്നുയര്‍ന്നത്. മണിക്കൂറില്‍ 189 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച വിമാനം രണ്ടര മണിക്കൂര്‍ നേരമാണ് ആകാശത്ത് ചെലവഴിച്ചത്. രണ്ട് ചട്ടക്കൂടുകളിലുമായി  28 വീലുകളും ആറ് 747 ജെറ്റ് എഞ്ചിനുകളുമാണ് വിമാനത്തിനുള്ളത്. വിമാനം ചിറകുവിരിച്ചാല്‍ ഒരു ഫുട്‌ബോള്‍ മൈതാനം നിറയുമെന്നാണ് പുറത്ത് വരുന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. 

ഹോവാര്‍ഡ് ഹ്യൂസിന്റെ സ്പ്രൂസ് ഗൂസായിരുന്നു ലോകത്തില്‍ ഇന്ന് വരെയുണ്ടായതില്‍ ഏറ്റവും വലിയ വിമാനം. 1947 ല്‍ ഒറ്റത്തവണ മാത്രമാണ് ഇത് പറത്തിയത്. 

ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കാന്‍ ശേഷിയുള്ള വിമാനങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു കോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായിരുന്ന അലന്റെ ലക്ഷ്യം. ഇതോടെ ചെലവ് കുറയ്ക്കാനും മറ്റൊരു രാജ്യത്തേക്ക് പോയി വരുന്നത് പോലെ ബഹിരാകാശത്തെ അടുത്താക്കാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചു. പക്ഷേ സ്വപ്‌നം പൂവണിയുന്നതിന് മുമ്പ് അലന്‍ യാത്രയായി. സ്‌കെയില്‍ഡ് കോംപൊസൈറ്റാണ് അലന്റെ സ്വപ്‌നത്തിന് വിമാനത്തിന്റെ രൂപം നല്‍കിയത്.

മനുഷ്യനെ ഈ വിമാനത്തില്‍ ബഹിരാകാശത്ത് എത്തിക്കുന്നതിന്റെ ഭാഗമായി 'ബ്ലാക്ക് ഐസ് എന്ന കുഞ്ഞന്‍ പേടകത്തെ ബഹിരാകാശത്തേക്ക് എത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com