ഉരുകി ഒലിച്ച് കുത്തിയൊഴുകി ഗ്രീന്‍ലാന്‍ഡ്;  മണിക്കൂറില്‍ ഇല്ലാതായത് പത്ത് ബില്യണ്‍ ടണ്‍ മഞ്ഞ്; ഞെട്ടിപ്പിക്കുന്ന വിഡിയോ

മഞ്ഞ് ഉരുകി കുത്തിയൊലിച്ചൊഴുകുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോ ലോകത്തെ ഒന്നടങ്കം ആശങ്കയിലാക്കുകയാണ്
ഉരുകി ഒലിച്ച് കുത്തിയൊഴുകി ഗ്രീന്‍ലാന്‍ഡ്;  മണിക്കൂറില്‍ ഇല്ലാതായത് പത്ത് ബില്യണ്‍ ടണ്‍ മഞ്ഞ്; ഞെട്ടിപ്പിക്കുന്ന വിഡിയോ


ഗ്രീന്‍ലാന്‍ഡ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം തെളിയുന്ന ചിത്രം മഞ്ഞു മൂടി കിടക്കുന്ന പ്രദേശമാണ്. എന്നാല്‍ ഈ ചിത്രം അധികകാലം തെളിഞ്ഞു നില്‍ക്കാന്‍ സാധ്യതയില്ല. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു വിഡിയോ അതിന് തെളിവാണ്. മഞ്ഞ് ഉരുകി കുത്തിയൊലിച്ചൊഴുകുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോ ലോകത്തെ ഒന്നടങ്കം ആശങ്കയിലാക്കുകയാണ്. 

കാലാവസ്ഥ വ്യതിയാനം ഭൂമിയെ എത്രത്തോളം ബാധിച്ചു എന്നതിന്റെ തെളിവാണ് ഈ വിഡിയോ. ഈ ആഴ്ച ആദ്യം മുതലാണ് ഗ്രീന്‍ലാന്‍ഡിലെ മഞ്ഞു പാളികള്‍ ഉരുകി ഒലിക്കാന്‍ തുടങ്ങിയത്. ഇത് ഇപ്പോഴും തുടരുകയാണ്. വ്യാഴാഴ്ച വരെ 60 ശതമാനം ഉപരിതല മഞ്ഞ് പാളിയാണ് ഉരുകി ഒലിച്ചുപോയത്. എപ്പോഴും കൊടും തണുപ്പ് നിലനില്‍ക്കുന്ന ഉയര്‍ന്ന മേഖലയില്‍ പോലും താലനിലയില്‍ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജൂലൈ 31 നാണ് ഏറ്റവും കൂടുതല്‍ മഞ്ഞുരുക്കം ഉണ്ടായത്. 2012 ന് ശേഷമുണ്ടായ ഏറ്റവും വലിയ മഞ്ഞ് ഉരുകലായിരുന്നു ഇത്. ഉപരിതലത്തിലെ ഒരു മീല്ലി മീറ്റര്‍ മഞ്ഞ് ഉരുകിപ്പോയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിലൂടെ 10 ബില്യണ്‍ ടണ്‍ മഞ്ഞാണ് ഉരുകി സമുദ്രത്തില്‍ ചേര്‍ന്നത്. ജൂലൈയില്‍ മാത്രം ഇത്തരത്തില്‍ ഉരുകി സമുദ്രത്തില്‍ എത്തിയത് 197 ബില്യണ്‍ ടണ്‍ ജലമാണ്. ഇതിലൂടെ സമുദ്രനിരപ്പ് 0.1 മുതല്‍ 0.2 വരെ ആയേക്കുമെന്നാണ് കണക്കാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com