നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പണം നല്‍കി; യുവതി യുവാവിന് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ വൈറല്‍

നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ട് പണം അയച്ചുകൊടുത്ത യുവാവിന് യുവതി കൊടുത്ത ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചിരിയും ചിന്തയും പകരുന്നത്
നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പണം നല്‍കി; യുവതി യുവാവിന് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ വൈറല്‍

ഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ട് പണം അയച്ചുകൊടുത്ത യുവാവിന് യുവതി കൊടുത്ത ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചിരിയും ചിന്തയും പകരുന്നത്. ലാഷ് എന്ന പെണ്‍കുട്ടിയാണ് യുവാവിന്റെ യഥാര്‍ത്ഥ ചിത്രം സോഷ്യല്‍ മീഡിയയക്ക് മുന്നില്‍ തുറന്നു കാട്ടിയത്. 

'ഒരു വ്യക്തി എന്നെ സമീപിച്ച് 30 ഡോളര്‍ അയച്ചു തന്നു. പകരമായി എന്റെ നഗ്‌ന ചിത്രങ്ങളാണ് അയാള്‍ ആവശ്യപ്പെട്ടത്. പണം നല്ല രീതിയില്‍ ഉപയോഗിക്കണമെന്നും അയാള്‍ എന്നോട് ആവശ്യപ്പെട്ടു. എന്റെ നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടയാള്‍ക്ക് ഞാന്‍ ഒരു വീഡിയോ അയച്ചു നല്‍കി. റെസ്‌റ്റോറന്റിലെത്തി അയാള്‍ അയച്ചുനല്‍കിയ മുപ്പത് ഡോളര്‍ ഉപയോഗിച്ച് നല്ല ന്യൂഡില്‍സ് കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍.'- യുവതി ട്വിറ്ററില്‍ കുറിച്ചു.യുവാവുമായുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ന്യൂഡില്‍സിന്റെ ചിത്രങ്ങളും യുവതി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com