ദേശിയ പതാക കത്തിക്കാന്‍ ശ്രമം, തട്ടിപ്പറിച്ച് നെഞ്ചോട് ചേര്‍ത്ത് മലയാളി സുരക്ഷാ ഉദ്യോഗസ്ഥന്‍; അഭിമാനം; വിഡിയോ

പ്രതിഷേധത്തിന്റെ വിഡോയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വര്‍ക്കിയുടെ രാജ്യസ്‌നേഹം ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്
ദേശിയ പതാക കത്തിക്കാന്‍ ശ്രമം, തട്ടിപ്പറിച്ച് നെഞ്ചോട് ചേര്‍ത്ത് മലയാളി സുരക്ഷാ ഉദ്യോഗസ്ഥന്‍; അഭിമാനം; വിഡിയോ

ന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫിസിന് മുന്നില്‍ 200 ഓളം പേര്‍ പ്രതിഷേധവുമായി എത്തി. ഇന്ത്യയ്‌ക്കെതിരേ മുദ്രാവാക്യം വിളികളുമായി എത്തിയ പ്രതിഷേധക്കാര്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക കത്തിക്കാന്‍ ഒരുങ്ങി. എന്നാല്‍ അവര്‍ക്ക് അതിനായില്ല. ത്രിവര്‍ണ പതാക കത്തിയ്ക്കുന്നതിന് മുന്‍പ് മലയാളിയായ വിന്‍സെന്റ് വര്‍ക്കി പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ചാടിവീണ് പതാകയെ നെഞ്ചോടു ചേര്‍ത്തു. പ്രതിഷേധത്തിന്റെ വിഡോയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വര്‍ക്കിയുടെ രാജ്യസ്‌നേഹം ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. 

ആലപ്പുഴ പുല്ലങ്ങാടി സ്വദേശിയാണ് 43 കാരനായ വിന്‍സെന്റ്. സുരക്ഷ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന വര്‍ക്കി രണ്ട് വര്‍ഷം മുന്‍പാണ്‌സാന്‍ഫ്രാന്‍സിസ്‌കോ ഓഫിസിലേക്ക് എത്തുന്നത്. പ്രതിഷേധത്തിനിടെ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായതോടെ വര്‍ക്കിക്ക് ഹീറോ പരിവേഷം ലഭിച്ചിരിക്കുകയാണ്. ഡല്‍ഹിയിലുള്ള ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് വിഡിയോയെക്കുറിച്ച് വര്‍ക്കി അറിയുന്നത്. 

'ആഗസ്റ്റ് 15 ന് ദേശിയ പതാക ഉയര്‍ത്താനുള്ള തയാറെടുപ്പുകള്‍ നടക്കുമ്പോഴാണ് 200 ഓളെ പ്രതിഷേധക്കാര്‍ എംബസിയിലേക്ക് ഇരച്ചു കയറിയത്. സിഖ്- കശ്മീരികളായിരുന്നു പ്രതിഷേധക്കാരില്‍ അധികവും. രാജ്യത്തിനെതിരേ മുദ്രാവാക്യം വിളിക്കുകയും ദേശിയ പതാക വലിച്ചെറിഞ്ഞും നിലത്തിട്ട് ചവിട്ടിയും അപമാനിക്കുകയും ചെയ്തു. ഭരണഘടനയില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിന് എതിരായിട്ടായിരുന്നു അവരുടെ പ്രതിഷേധം. ഇത് നിയന്ത്രിക്കാനാണ് താന്‍ അടക്കമുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എത്തിയത്. അതിനിടെ അവരില്‍ ചിലര്‍ ലൈറ്റര്‍ ഉപയോഗിച്ച് ദേശിയ പതാക കത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പട്ടെന്ന് ഞാന്‍ അവരില്‍ നിന്ന് പതാക പിടിച്ചുവാങ്ങുകയായിരുന്നു' എന്നാണ് വിന്‍സെന്റ്  പറയുന്നത്. 

ഇതോടെ പ്രതിഷേധക്കാര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തന്നെ സംരക്ഷിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങള്‍ കണ്ടുനില്‍ക്കാന്‍ എന്റെ ദേശസ്‌നേഹം അനുവദിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. അവര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ നിയമം പാലിക്കുന്നതിനായി താന്‍ ക്ഷമയോടെ കാത്തുനിന്നെന്നും എന്നാല്‍ ദേശിയ പതാക കത്തിക്കാന്‍ ശ്രമിക്കുന്നത് കണ്ടുനില്‍ക്കാനായില്ല എന്നുമാണ് വിന്‍സെന്റ് പറയുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ സുരക്ഷ ചുമതല വിന്‍സെന്റിനായിരുന്നു. കൂടാതെ എല്‍കെ അധ്വാനിയുടെ സുരക്ഷ ഉദ്യോഗസ്ഥനായും ചുമതല വഹിച്ചിട്ടുണ്ട്. രാജ്‌നാഥ് സിങ്, ജയലളിത, കരുണാനിധി, മായാവതി, മുലായാം സിങ്, ഫറൂഖ് അബ്ദുള്ള, പ്രകാശ് സിങ് ബാദല്‍, ഭജന്‍ ലാല്‍ എന്നീ മുഖ്യമന്ത്രിമാര്‍ക്കും സുരക്ഷ ഒരുക്കിയിട്ടുണ്ട്. 

പുല്ലങ്ങാടി സ്വദേശികളായ വക്കച്ചന്‍- തങ്കമ്മ ദമ്പതികളുടെ മകനാണ് വിന്‍സെന്റ്. പഠിക്കുന്നതിനിടെ 18ാം വയസിലാണ് അസ്സാം റൈഫിള്‍സില്‍ പ്രവേശിക്കുന്നത്. 2001 ലാണ് എന്‍എസ്ജിയിലേക്ക് മാറുന്നത്. തുടര്‍ന്ന് അസ്സാം റൈഫിള്‍സിലേക്ക് 2007 ല്‍ തിരികെ എത്തുകയും എംബസിയിലേക്ക് മാറുകയുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com